Hot Posts

6/recent/ticker-posts

മഹാരാഷ്ട്രയിലെ സത്താറയിൽ ഉണ്ടായ വാഹനാപകടത്തിൽ അഞ്ച് മലയാളികൾ മരിച്ചു.




മുംബൈ∙ മഹാരാഷ്ട്രയിലെ സത്താറയിൽ ഉണ്ടായ വാഹനാപകടത്തിൽ അഞ്ച് മലയാളികൾ മരിച്ചു. എട്ടു പേർക്ക് പരുക്കേറ്റു. നവി മുംബൈയിൽ നിന്ന് ഗോവയ്ക്ക് പോകുന്നവഴി ഇവർ സഞ്ചരിച്ചിരുന്ന ട്രാവലർ നദിയിലേക്കു മറിയുകയായിരുന്നു. ഡ്രൈവർ ഒഴികെ എല്ലാ യാത്രക്കാരും മുംബൈയിലെ സ്ഥിരതാമസക്കാരാണ്.

പൂണെ–ബെംഗളൂരു ഹൈവേയിലെ സത്താറയിൽ ശനിയാഴ്ച പുലർച്ചെ നാലോടെയാണ് അപകടം. പാലത്തിൽ നിന്നും വാഹനം നദിയിലേക്കു വീഴുകയായിരുന്നു. കരാട് സർക്കാർ ആശുപത്രിയിലേക്ക് മൃതദേഹങ്ങൾ മാറ്റി. പരുക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് വിവരം.

Reactions