Hot Posts

6/recent/ticker-posts

സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.



ന്യൂഡൽഹി∙ സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജസ്ഥാൻ ജയ്സാൽമറിലെ ലോങ്‌വാല പാസിലെ സൈനികർക്കൊപ്പമാണ് മോദി ഈ വർഷം ദീപാവലി ആഘോഷിക്കുന്നത്. സൈനികർക്കൊപ്പം നിൽക്കുമ്പോൾ മാത്രമേ തന്റെ ദീപാവലി ആഘോഷം പൂർണമാകുകയുള്ളൂവെന്നും രാജ്യത്തെ ഓരോ പൗരനും നിങ്ങളിൽ അഭിമാനം കൊള്ളുന്നുവെന്നും മോദി സൈനികരെ അഭിസംബോധന ചെയ്ത് പറഞ്ഞു. 

‘നിങ്ങൾക്ക് ദീപാവലി ആശംസകൾ നേരാനാണ് ഞാനെത്തിയത്. ഇന്ത്യയിലെ ഒരോ പൗരന്റെയും ആശംസകൾ നിങ്ങൾക്കൊപ്പമുണ്ട്. നിങ്ങൾ മഞ്ഞു നിറഞ്ഞ മലനിരകളിലോ മണലാരണ്യത്തിലോ ആകട്ടെ, ഞാൻ നിങ്ങളിൽ ഒരാളായി മാറുമ്പോഴേ എന്റെ ദീപാവലി പൂർണമാകുകയുള്ളൂ. നിങ്ങളുടെ മുഖത്തെ ആനന്ദം കാണുമ്പോൾ എന്റെ സന്തോഷം ഇരട്ടിക്കും. 

സൈനികരുടെ മികവിനെക്കുറിച്ചുള്ള ചരിത്രം എഴുതുകയോ വായിക്കപ്പെടുകയോ ചെയ്യുമ്പോഴെല്ലാം ലോങ്‌വാല യുദ്ധം ഓർമ്മിക്കപ്പെടും.130 കോടി ജനങ്ങൾ നിങ്ങൾക്കൊപ്പം നിലകൊള്ളുന്നു. നമ്മുടെ സൈനികരുടെ വീര്യത്തിലും ശക്തിയിലും ഓരോ ഇന്ത്യക്കാരനും അഭിമാനം കൊള്ളുന്നു. രാജ്യാതിർത്തികൾ കാക്കുന്നതിൽനിന്ന് ധീരരായ നമ്മുടെ സൈനികരെ തടയാൻ ലോകത്ത് ഒരു ശക്തിക്കും കഴിയില്ല.’– രാജസ്ഥാനിൽ സൈനികരെ അഭിസംബോധന ചെയ്ത് മോദി പറഞ്ഞു.  
Reactions