Hot Posts

6/recent/ticker-posts

പൂരപ്പാട്ട് നടത്താനുള്ള സ്ഥലമാണോ നിയമസഭ ; ക്ഷുഭിതനായി മുഖ്യമന്ത്രി



തിരുവനന്തപുരം :സ്വർണക്കടത്ത് വിഷയവുമായി ബന്ധപ്പെട്ട്  നിയമസഭയിൽ ഭരണ പക്ഷവും പ്രതിപക്ഷവും തമ്മിൽ വാക്ക് പോരുണ്ടായി. പി.ടി.തോമസാണ് അടിയന്തരപ്രമേയ നോട്ടിസ് നൽകിയത്. പുത്രവാത്സല്യത്താൽ അന്ധനായിത്തീർന്ന ധൃതരാഷ്ട്രരെപ്പോലെ  മുഖ്യമന്ത്രി അന്ധനായി തീരരുതെന്ന പി.ടി.തോമസിന്റെ പ്രസ്താവന സഭയിൽ ബഹളത്തിനിടയാക്കി. 

സഭ പൂരപ്പാട്ട് നടത്താനുള്ള സ്ഥലമാണോയെന്നു മുഖ്യമന്ത്രി ക്ഷുഭിതനായി ചോദിച്ചു. നിയമസഭയിൽ എന്തും പറയാമെന്നു കരുതരുതന്നെും  പി.ടി.തോമസിനെ നിയന്ത്രിക്കാൻ പ്രതിപക്ഷ നേതാവിനു കഴിയില്ലെന്നറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.  പി.ടി.തോമസിന്റെ പരാമർശം മോശമായിപ്പോയി എന്നു സ്പീക്കറും സഭയിൽ വ്യക്തമാക്കി. 
സ്വപ്ന സുരേഷിനൊപ്പം എം.ശിവശങ്കർ തുടർച്ചയായി വിദേശയാത്ര നടത്തിയത് മുഖ്യമന്ത്രി അറിഞ്ഞില്ലേയെന്നും , ലൈഫ് മിഷനുമായി ബന്ധപ്പെട്ട കേസിൽ യു.വി.ജോസ് പ്രതിയെങ്കിൽ മുഖ്യമന്ത്രിയും പ്രതിയാകണ്ടതാണ്. ഐടി വകുപ്പിന്റെ മറവിൽ ശിവശങ്കർ ഉലകം ചുറ്റു നടന്നിരുന്നു.  മുഖ്യമന്ത്രിയെ മറയാക്കി പ്രിൻസിപ്പൽ സെക്രട്ടറിയും അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയും തട്ടിപ്പ് നടത്തി. സ്വപ്നയെ മുഖ്യമന്ത്രിക്കു പരിചയപ്പെടുത്തിയത് ആരാണെന്നു വ്യക്തമാക്കണമെന്നും. മുഖ്യമന്ത്രി പറയാതെ ആരെങ്കിലും ശിവശങ്കറിനും സ്വപ്നയ്ക്കും പണം നൽകുമോ എന്നും പി.ടി.തോമസ് ചോദിച്ചു.  സ്വർണക്കടത്തുകേസിൽ ശക്തമായ നടപടിയെടുത്തിട്ടുണ്ടെന്നു മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി. കേസിന്റെ അടിവേരു കണ്ടെത്തണമെന്നായിരുന്നു സർക്കാർ നിലപാട് എന്നും അദേഹം പറഞ്ഞു.
Reactions