ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രം ലവ്' ജനുവരി 29-ന് തിയേറ്ററുകളില്‍ എത്തുന്നു. ഷൈന്‍ ടോം ചാക്കോ, രജീഷ വിജയന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് '. പൂര്‍ണ്ണമായും ലോക്ഡൗണില്‍ ചിത്രീകരിച്ച സിനിമ ഭാര്യാ-ഭര്‍ത്താക്കന്‍മാര്‍ തമ്മിലുളള സ്‌നേഹവും കലഹവുമൊക്കെയാണ് തുറന്നുകാണിക്കുന്നത്. ഒരു മുറിയില്‍ നടക്കുന്ന സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വീണ നന്ദകുമാർ,സുധി കോപ്പ, ജോണി ആന്റണി, ഗോകുലന്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ജിംഷി ഖാലിദ് ആണ് ഛായാഗ്രഹണം.
ചിത്രീകരണം ജൂണ്‍ 22ന് ആരംഭിച്ച് ജൂലൈ 15ന് അവസാനിച്ചിരുന്നു. എഡിറ്റിംഗ് നൗഫല്‍ അബ്ദുള്ളയാണ് നിർവ്വഹിച്ചിരിക്കുന്നത്. സംഗീതം യക്‌സന്‍ ഗാരി പെരേര, നേഹ നായര്‍ എന്നിവര്‍. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണിത്. ‘ഉണ്ട’യ്ക്കു പുറമെ ‘അനുരാഗ കരിക്കിന്‍വെള്ളം’ എന്ന ചിത്രവും ഖാലിദ് സംവിധാനം ചെയ്തിട്ടുണ്ട്.ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ പത്താമത്തെ ചിത്രം കൂടിയാണ് ലവ്.അനുരാഗകരിക്കിന്‍ വെള്ളം, ഉണ്ട എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഇറങ്ങുന്ന ചിത്രമാണ് ലവ്.
