Hot Posts

6/recent/ticker-posts

മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ.കെ രാമചന്ദ്രന്‍ അന്തരിച്ചു




കോഴിക്കോട്: മുൻ മന്ത്രി കെ.കെ. രാമചന്ദ്രൻ (78) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് അന്ത്യം.കോഴിക്കോട് കക്കോടിയിലെ മകന്റെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. 

 മൃതദേഹം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.എഐസിസി അംഗവും കെപിസിസി ജനറൽ സെക്രട്ടറിയുമായിരുന്നു. 27 വർഷം ബത്തേരി, കൽപ്പറ്റ മണ്ഡലങ്ങളെ പ്രതിനിധീകരിച്ചു. 1991 മുതൽ തുടർച്ചായി മൂന്നു തവണ കൽപ്പറ്റ നിയോജക മണ്ഡലത്തിൽ നിന്നു വിജയിച്ച അദ്ദേഹം 1995–96 കാലത്ത് എ.കെ. ആന്റണി മന്ത്രിസഭയിൽ ഭക്ഷ്യ പൊതുഭരണ വകുപ്പ് മന്ത്രിയായിരുന്നു. 2004 ല്‍ ആന്റണി രാജിവച്ച ശേഷം വന്ന ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ ആരോഗ്യ വകുപ്പും അദ്ദേഹം കൈകാര്യം ചെയ്തു. അവസാനകാലഘട്ടത്തിൽ അദ്ദേഹം കോൺഗ്രസിൽ നിന്ന് വിട്ടുനിൽക്കുകായിരുന്നു. 
Reactions