Hot Posts

6/recent/ticker-posts

മോറിസ് കോയിൻ നിക്ഷേപ തട്ടിപ്പ് : നിക്ഷേപകർ പ്രതിഷേധവുമായി ഉടമയുടെ വീടിനു മുമ്പിൽ



മോറിസ് കോയിൻ നിക്ഷേപ തട്ടിപ്പിൽ പണം നഷ്ടമായവര്‍ പ്രതിഷേധവുമായി മോറിസ് കോയിൻ ഉടമയുടെ വീടിനു മുമ്പിലെത്തി. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള സ്ത്രീകളടങ്ങുന്ന സംഘമാണ് ലോ​ങ് റിച്ച് ​ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റ‍ഡ് കമ്പിനിയുടെ എം.ഡി നിഷാദിന്റെ പൂക്കോട്ടുംപാടത്തെ വീട്ടിലെത്തിയത്. വീട് പൊലീസ് സംരക്ഷണത്തിലായതിനാൽ പരാതിക്കാരെ സ്‌റ്റേഷനിലേക്ക് മാറ്റി പരാതി എഴുതി വാങ്ങി.

മോറിസ് കോയിൻ ക്രിപ്റ്റോ കറൻസിയുടെ പേരിൽ  ആയരക്കണക്കിനു നിക്ഷേപകരിൽ നിന്നും കോടികളാണ് നിഷാദ് കൈപറ്റിയിരിക്കുന്നത്.മം​ഗലാപുരം,കുടക്, കോഴിക്കോട് ,കാസർക്കോട് തുടങ്ങി വിവിധ ഭാ​ഗങ്ങളിൽ നിന്നുള്ള നാൽപതോളം പേരടങ്ങുന്ന സംഘമാണ് കമ്പിനി ഉടമയുടെ വീട്ടുനടക്കൽ എത്തിയത്.വീട്ടില്‍ കുത്തിയിരിപ്പ് സമരം നടത്തുകയായിരുന്നു  ഇവരുടെ ലക്ഷ്യം.എന്നാൽ സഥിരമായി നിക്ഷേപകര്‍ വീട്ടിലെത്തി പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചക്കുന്നതുമൂലം വീടിന് പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു സ്ത്രീകളടക്കമുള്ള സംഘത്തെ പൊലീസ് ഇവിടെ നിന്നും സ്‌റ്റേഷനിലേക്ക് മാറ്റി. രേഖമൂലം പരാതി നൽകാനും പോലീസ് ആവശ്യപ്പെട്ടു.  ക്രൈംബ്രാഞ്ച് കേസന്വേഷണം നടത്തുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. പത്ത് ലക്ഷം മുതല്‍ വന്‍ തുകകള്‍ നഷ്ടമായവരാണ് സംഘത്തിലുള്ളത്. പലരും ആഭരണങ്ങൾ വിറ്റും, ലോണെടുത്തുമെല്ലാം നിക്ഷേപം നടത്തിയവരാണ്.മാസങ്ങളായി പല അവധികൾ പറഞ്ഞ് നിക്ഷേപകരെ കബളിപ്പിച്ച നിഷാദ്  പ്രതികരിക്കാതായതോടെയാണ് പ്രതിഷേധക്കാർ വീട്ടിൽ എത്തിയത്.ഇരുപതോളം പേർ രേഖാമൂലം പോലീസിന് പരാതി നൽകിയിട്ടുണ്ട്‌. നേരത്തെ ആരും പരാതി നൽകാത്തത് അന്വേഷണത്തെ ബാധിച്ചിരുന്നു.

Reactions