Hot Posts

6/recent/ticker-posts

കാര്‍ഷിക നിയമങ്ങള്‍ സ്‌റ്റേ ചെയ്ത് സുപ്രീംകോടതി




ന്യൂഡൽഹി:  കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ മൂന്നു കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നത് സ്‌റ്റേ ചെയ്ത്  സുപ്രീംകോടതി. അടുത്തൊരു ഉത്തരവ് വരെ നിയമം സ്റ്റേ ചെയ്യുന്നതായി ചീഫ് ജസ്റ്റിസ് എച്ച്.എ. ബോബ്ഡെ അറിയിച്ചു. ഒപ്പം ചർച്ചകൾക്കായി ഒരു സമിതിയേയും കോടതി നിയോഗിച്ചു. ഇതു വ്യക്തമാക്കുന്ന ഉത്തരവ് ഇന്നുതന്നെ പുറത്തിറക്കുമെന്നും കോടതി അറിയിച്ചു. അഗ്രികൾച്ചറൽ ഇക്കണോമിസ്റ്റ് അശോക് ഗുലാത്തി, ഹർസിമ്രത് മാൻ, പ്രമോദ് ജോഷി, അനില്‍ ധാന്‍വത്‌ തുടങ്ങിയവരടങ്ങിയ സമിതിയാണ് വിഷയം പരിഗണിക്കുക.
കര്‍ഷകരുടെ ഭൂമി സംരക്ഷിക്കും. കരാര്‍ കൃഷിക്കായി ഭൂമി വില്‍ക്കരുതെന്ന് ഇടക്കാല ഉത്തരവിറക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. സമിതിയിലെ അംഗങ്ങളെ തങ്ങള്‍ തീരുമാനിക്കുമെന്നു കോടതി പറഞ്ഞു. തടയിടാന്‍ ആര്‍ക്കുമാവില്ല. കര്‍ഷകര്‍ സഹകരിച്ചേ മതിയാകുമെന്നും ഇതു രാഷ്ട്രീയമല്ലെന്നും കോടതി പറഞ്ഞു. കര്‍ഷകരെ പ്രതിനിധീകരിക്കുന്ന മൂന്ന് അഭിഭാഷകര്‍ ഹാജരാകാത്തത്തില്‍ ചീഫ് ജസ്റ്റിസ് അതൃപ്തി രേഖപ്പെടുത്തി. സമിതിയുമായി പൂര്‍ണമായി സഹകരിക്കുമെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു.
Reactions