ന്യൂഡൽഹി : ചാണകത്തിന്റെയും ഗോമൂത്രത്തിന്റെയും ഔഷധഗുണം നാം പണ്ടുമുതലെ കേട്ടറിഞ്ഞതാണ്. അതുകൊണ്ട് തന്നെ അവ പല ആവിശ്യങ്ങൾക്കായി ഉപയോഗിക്കാറുണ്ട്. കൃഷിയില്‍ കാലങ്ങളായി നാം ഉപയോഗിച്ചു വരുന്ന ജൈവ വളമാണ് ചാണകം. പച്ചച്ചാണകവും ഉണക്കചാണകവും ഒകെ വിവിധ രീതിയില്‍ നമ്മള്‍ ഭാരതീയര്‍ ഉപയോഗിക്കാറുണ്ട് .പണ്ട് കാലങ്ങളിൽ തറ മെഴുകുന്നതിനും മറ്റുമായി ചാണകം ഉപയോഗിച്ചിരുന്നു.എന്നാൽ ഇപ്പോൾ ചണകം കൊണ്ട് പുതിയ ഉൽപനത്തിന് തുടക്കമിട്ടിരിക്കുകയാണ് ഖാദി വകുപ്പ്.
ഉത്തരേന്ത്യയിലും ഭക്ഷിണേന്ത്യയില്‍ ചില സ്ഥലങ്ങളിലും ചാണകം പരത്തിയുണക്കിയെടുത്ത ചാണക വരളി ഇന്ധനമായും ഉപയോഗിച്ചുവരുന്നു
മണ്ണിനെ ജൈവ സമ്പുഷ്ടമാക്കുന്ന വാക്കാ കോളി എന്നിവയും മറ്റ് മൈക്രോ ബാക്ടീരിയകളും കോടാനു കോടിയെണ്ണം ചണകത്തിൽ അടങ്ങിയിരിക്കന്നു. മീതേയ്ന്‍ നല്ലപോലെ ഉത്പാദിപ്പിക്കുന്ന ചാണകം കൊണ്ട് ബയോഗ്യാസ് വ്യാപകമായി ഉദ്പാദപ്പിക്കാറുണ്ട്. നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസ്യം, ഓര്‍ഗാനിക് കാര്‍ബണ്‍ എന്നിവയാണ് ചാണകത്തിന്റെ മറ്റ് ഘടകങ്ങള്‍. ആഗോളതാപനത്തിന് നല്ലൊരു മറുമരുനാണ് കാര്‍ഷികമേഖലയിലും മറ്റുമായി ചാണക ഉപയോഗിക്കുന്നത്. .ചാണകം പ്രധാന ചേരുവയാക്കി ഖാദി വകുപ്പ് വികസിപ്പിച്ച പെയിന്റ് ഇന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പുറത്തിറക്കും.
'ഖാദി പ്രകൃതിക് പെയിന്റ്' എന്നാണ് ഈ പെയിന്റിന്റെ പേര്. പൂപ്പലിനെയും ബാക്ടീരിയയെയും പ്രതിരോധിക്കുന്നതും മണമില്ലാത്തതുമാണ് ഖാദി വികസിപ്പിച്ച ഖാദി പ്രകൃതിക് പെയിന്റെന്നും ബി.ഐ.എസ്. അഗീകാരം ലഭിച്ചിട്ടുണ്ടെന്നും ഗഡ്കരിയുടെ ഓഫീസ് പ്രസ്താവനയില്‍ അറിയിച്ചു. മറ്റ് പെയിന്റുകളെക്കാള്‍ ചാണകത്തില്‍ നിന്നുള്ള പെയിന്റിന് വിലക്കുറവുമുണ്ടാകും. 2020 മാര്‍ച്ചിലാണ് ഇത്തരമൊരു പദ്ധതി കെ.വി.ഐ.സി. മുന്നോട്ടുവെച്ചത്. പിന്നീട് ജയ്പുരിലെ കെ.വി.ഐ.സി. യൂണിറ്റായ കുമരപ്പ നാഷണല്‍ ഹാന്‍ഡ്മേഡ് പേപ്പര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഖാദി പ്രകൃതിക് പെയിന്റ് വികസിപ്പിക്കുകയായിരുന്നു. ഡിസ്റ്റംപര്‍ പെയിന്റ്, പ്ലാസ്റ്റിക് എമല്‍ഷന്‍ പെയിന്റ് എന്നിങ്ങനെ രണ്ടുവിധത്തില്‍ ഖാദി പ്രകൃതിക് പെയിന്റ് ലഭ്യമാണ്.
ഇന്ത്യന്‍ ബ്യൂറോ ഓഫ് സ്റ്റാന്‍ഡാര്‍ഡ്സിന്‍റെ അംഗീകാരത്തോടെയാണ് ഉല്‍പ്പന്നമെത്തുന്നത്. ഇത്തരത്തിലുള്ള ആദ്യത്തെ ഉല്‍പന്നമായിരിക്കും ഇതെന്നും നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു.
ലെഡ്, മെര്‍ക്കുറി, ക്രോമിയം, ആഴ്സെനിക്, കാഡ്മിയം തുടങ്ങിയ ഘനലോഹങ്ങളുടെ സാന്നിധ്യം ഖാദി പ്രകൃതിക് പെയിന്റില്‍ ഇല്ലെന്ന് കെ.വി.ഐ.സി. പറഞ്ഞു.പരിസ്ഥിതിയോട് ചേർന്നുനിൽക്കുന്നതും വിഷമയമായ രാസവസ്തുക്കൾ ഇല്ലാത്തതുമാണ് പുതിയ പെയ്‌ന്റെന്ന് മന്ത്രിയുടെ ഓഫീസ് ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഗ്രാമങ്ങളിലെ സാമ്പത്തികമേഖലയെ പുതിയ പദ്ധതി സഹായിക്കുമെന്നും കര്‍ഷകര്‍ക്ക് മറ്റൊരു വരുമാനം കൂടിയാവുമെന്നുമാണ് 'ഖാദി പ്രകൃതിക് പെയ്ന്റിനെകുറിച്ച് ഗഡ്കരി പറഞ്ഞു .പ്രകൃതി സൗഹൃദം, ആന്റി ബാക്ടീരിയില്‍, കഴുകിക്കളയാനുള്ള സൗകര്യം, വിലക്കുറവ് എന്നീ ഗുണങ്ങൾ ഈ പെയിന്റിനുണ്ടെന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്നു. ജയ്പൂരിലുള്ള കെവിഐസി കീഴിലുള്ള കുമാരപ്പ നാഷണല്‍ ഹാന്‍ഡ്മേഡ് പേപ്പര്‍ ഇന്‍സ്റ്റിറ്റ്യൂട്ടാണ് പെയ്ന്റ് വികസിപ്പിച്ചെടുത്തത്. പ്രാദേശികാടിസ്ഥാനത്തില്‍ ചാണകത്തില്‍ നിന്നുള്ള പെയിന്‍റ് ഉല്‍പാദനം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് അവകാശവാദം. പശു വളര്‍ത്തുന്നവര്‍ക്കും ഗോശാല ഉടമകള്‍ക്കും വര്‍ഷം തോറും 30000 രൂപ ഇത്തരത്തില്‍ സമ്പാദിക്കാനുള്ള അവസരം കൂടിയാവും ഇതെന്നാണ് കേന്ദ്രമന്ത്രിയുടെ വാര്‍ത്താക്കുറിപ്പ് വിശദമാക്കുന്നത്. ദില്ലി, മുംബൈ, ഗാസിയാബാദ് അടക്കമുള്ള പ്രമുഖ ലാബുകളിലാണ് പെയിന്‍റിന്‍റെ പരീക്ഷണങ്ങള്‍ നടന്നത്.
