Hot Posts

6/recent/ticker-posts

കനലണയാതെ വാളയാർ ; സർക്കാരിനെതിരെ പ്രതിക്ഷേധമറിയിച്ചു കുട്ടികളുടെ അമ്മയും സാമൂഹ്യ പ്രവർത്തകരും - BMTV




പാലക്കാട്: വാളയാറില്‍ പീഡനത്തിനരയായ പെണ്‍കുട്ടികള്‍ക്ക് നീതി തേടി അമ്മ തല മുണ്ഡനം ചെയ്തു. തന്റെ മക്കൾക്ക് നീതി ആവശ്യപ്പെട്ട് അമ്മ നടത്തുന്ന സത്യഗ്രഹം ഒരു മാസം പിന്നിട്ടിട്ടും സർക്കാരിന്റെ ഭാ​ഗത്തുനിന്ന് ഒരു നിക്കവും ഉണ്ടായിരുന്നില്ല.  ഈ സമരങ്ങളിലുടെ കേരളം കണ്ടുകൊണ്ടിരിക്കുന്നത് പോരാട്ടമാണ് തന്റെ കുഞ്ഞങ്ങൾക്ക് നീതിനേടികൊടുക്കാനുളള ഒരു അമ്മയുടെ പോരാട്ടം.  വാളയാറിൽ സഹോദരിമാ‍ർ പീഡനത്തിന് ഇരയായി ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിന്റെ അന്വേഷണം അട്ടിമറിച്ച പൊലീസ് ഓഫിസർമാർക്കെതിരെ നടപടിയെടുക്കാത്ത സംസ്ഥാന സർക്കാരിന്റെ നിലപാടി‍നെതിരെ പ്രതിഷേധിച്ച് കുട്ടികളുടെ അമ്മ തല മുണ്ഡനം ചെയ്തു. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് വാളയാറ പെണ്‍കുട്ടികളുടെ അമ്മ ജനുവരി 26 മുതൽ പാലക്കാട് വഴിയോരത്ത് സത്യഗ്രഹ സമരം നടത്തുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ നീതി നിഷേധത്തിനെതിരേ പ്രതിഷേധിച്ചുകൊണ്ടും  അമ്മയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടും സാമൂഹ്യ പ്രവർത്തകരായ ബിന്ദു കമലനും സലീന പ്രക്കാനവും തല മുണ്ഡനം ചെയ്തു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നീതി വേണം എന്ന മുദ്രാവാക്യമുയര്‍ത്തിക്കൊണ്ടാണ് ഇവർ തല മുണ്ഡനം ചെയ്തത്.


ബിന്ദുവിനും സലീനയ്ക്കും ശേഷമാണ് പെണ്‍കുട്ടികളുടെ അമ്മയുടെ തല മുണ്ഡനം ചെയ്തത്. പെണ്‍കുട്ടികളുടെ വസ്ത്രങ്ങളും ചെരിപ്പും പാദസരവും നെഞ്ചോട് ചേര്‍ത്തുപിടിച്ചു വിതുമ്പികൊണ്ടാണ് അമ്മ തല മുണ്ഡനം ചെയ്യാനായി ഇരുന്നത്.  2017 ജനുവരി 13 നാണ് വാളയാറിൽ മൂത്ത കുഞ്ഞിനെ ഒറ്റമുറി വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ദുരൂഹമരണത്തിന്റ 52 ആം നാൾ ഇളയകുഞ്ഞിനെയും സമാനരീതിയിൽ ഈ അച്ഛനുമമ്മയ്ക്കും നഷ്ടമായി. പൊലീസ് അന്വേഷണത്തിൽ വീഴ്ചവന്നെന്ന ആരോപണം സാധൂകരിക്കും വിധമായിരുന്നു പിന്നീടുളള സംഭവങ്ങൾ. പ്രതികളായ നാലുപേരെയും തെളിവില്ലെന്ന പേരിൽ പോക്സോ കോടതി വെറുതെവിട്ടു. പിന്നീട് കേരളം കണ്ടത് നീതിക്കായുളള തുടർ സമരങ്ങളായിരുന്നു. തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുൻപെങ്കിലും പൊലീസിനെതിരെ നടപടി ഉണ്ടായില്ലെങ്കിൽ തൊട്ടടുത്ത ദിവസം തല മുണ്ഡനം ചെയ്ത് കേരളത്തിലെ അമ്മമാർക്കിടയിലേക്ക് ഇറങ്ങുമെന്നു നേരത്തെ കുട്ടികളുടെ അമ്മ അറിയിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണു പാലക്കാട്ടെ സമരപ്പന്തലിൽ വച്ച് അമ്മ തല മുണ്ഡനം ചെയ്തത്. ഒരുമാസമായി  ഈ അമ്മ വാളയാറില്‍ സത്യാഗ്രഹം ഇരിക്കുന്നു. എന്നാല്‍ ഇവരുടെ  കണ്ണീര്‍ സര്‍ക്കാര്‍ കണ്ടില്ല. ഒട്ടേറെ സാമൂഹിക പ്രവര്‍ത്തകരും നിരാഹരസമരം നടത്തിയിരുന്നു. എന്നാല്‍ ഇതൊന്നും കാണാതെ സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ് ചെയ്തത്.ഇനി കേരളത്തിലെ 14 ജില്ലകളിലും സഞ്ചരിച്ചു ജനങ്ങളോട് സർക്കാരിന്റെ നീതികേട് വിവരിക്കുമെന്ന് പെണ്‍കുട്ടികളുടെ അമ്മ അറിയിച്ചു. തന്റെ കുഞ്ഞുങ്ങൾക്കു മരണശേഷവും സർക്കാർ നീതി നിഷേധിക്കുകയാണെന്നും ഇവർ പറഞ്ഞു. കേസ് അന്വേഷണത്തില്‍ വീഴ്ചവരുത്തിയ എസ്.ഐ.ചാക്കോയെയും ഡിവൈഎസ്പി സോജനെയും ശിക്ഷിക്കണം എന്നാണ് അമ്മയുടെ ആവശ്യം. വാളയാര്‍ സഹോദരിമാരുടെ ദുരൂഹമരണക്കേസ് അട്ടിമറിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയാവശ്യപ്പെട്ട് കഴിഞ്ഞ ഒരുമാസമായി സമരമനുഷ്ഠിക്കുകയായിരുന്നു പെണ്‍കുട്ടികളുടെ അമ്മ. ആലത്തൂര്‍ എം.പി.രമ്യാഹരിദാസ്, മഹിളാ കോണ്‍ഗ്രസ് നേതാവ് ലതികാ സുഭാഷ് എന്നിവര്‍ സമരവേദിയില്‍ ഐക്യദാര്‍ഢ്യവുമായി എത്തിയിട്ടുണ്ട്. ഇന്നത്തോടെ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയും സാമൂഹിക പ്രവര്‍ത്തകരും നടത്തിയ സമരം അവസാനിക്കും. വാളയാറിലെ ഇളയ പെണ്‍കുട്ടി മരിച്ചതിന്റെ ചരമവാര്‍ഷിക ദിനമായ മാര്‍ച്ച് നാലിന് എറണാകുളത്ത് ഒരു സമരപരിപാടി നടത്തും. തുടര്‍ന്നായിരിക്കും മറ്റ് സമരപരിപാടികളെ കുറിച്ച് തീരുമാനിക്കുകയെന്ന് സമരസമിതി നേതാക്കള്‍ അറിയിച്ചു. 



Reactions