Hot Posts

6/recent/ticker-posts

എന്റെ യോഗ്യത നിശ്ചയിക്കാൻ സാർ ആരാണ്; എസ്തർ അനിൽ - BMTV





ദൃശ്യം എന്ന സൂപ്പർഹിറ്റ് ചിത്രത്തിലെ അനുകുട്ടി ആയെത്തിയ എസ്തർ ഇപ്പോൾ തൻ്റെ കരിയർ ബെസ്റ്റ് ചിത്രത്തിൻ്റെ രണ്ടാം ഭാഗത്തിലും തന്റെ അഭിനയമികവ് തെളിയിച്ചുകഴിഞ്ഞു. ഇതിനിടയിൽ ആണ് താരം പങ്കുവച്ച ഫോട്ടോ ശ്രദ്ധിക്കപ്പെടുന്നത്. നടി സമൂഹമാധ്യമത്തിൽ പങ്കുവച്ച ഫോട്ടോയുടെ കീഴിലായിരുന്നു വിമർശനം.  ഗ്ലാമർ വസ്ത്രം ധരിച്ചതിന് വിമർശിക്കാനെത്തിയ യുവാവിന് തക്ക മറുപടി നൽകി നടി എസ്തർ അനിൽ. 


‘ഹിന്ദി സിനിമയിൽ അഭിനയിക്കുവാനുള്ള യോഗ്യതയായി... ഇനി ഇംഗ്ലിഷ് ചിത്രങ്ങളിൽ അഭിനയിക്കാനുള്ള കഴിവ് കാണിക്കണം’–ഇങ്ങനെയായിരുന്നു കമന്റ്.  എന്റെ യോഗ്യത നിശ്ചയിക്കാൻ സാർ ആരാണ് എന്നായിരുന്നു നടിയുടെ മറുപടി.കൂട്ടുകാർക്കൊപ്പമുള്ള പാർട്ടിക്കായി ബംഗളൂരുവിൽ എത്തിയപ്പോൾ പകര്‍ത്തിയ ചിത്രങ്ങൾ എസ്തര്‍ കഴിഞ്ഞ ദിവസങ്ങളിൽ പങ്കുവച്ചിരുന്നു. വിമർശനങ്ങൾ കൂടാതെ രസകരമായ ഒരുപാട് കമന്‍റുകളും ചിത്രങ്ങൾക്ക് ലഭിക്കുന്നുണ്ട്. ആ റാണി ചേച്ചി ഇതൊന്നും കാണുന്നില്ലേ ആവോ? എന്നാണ് ദൃശ്യം 2വിനെ അനുസ്മരിപ്പിക്കും വിധത്തിൽ ഒരാളുടെ കമന്‍റ്. നിങ്ങള്‍ ഇത് പറഞ്ഞുകൊടുക്കാൻ നിൽക്കേണ്ടെന്നായിരുന്നു എസ്തറിന്റെ മറുപടി.



Reactions