Hot Posts

6/recent/ticker-posts

കുടിവെള്ളത്തിന് ലക്ഷങ്ങൾ ചെലവിടാൻ അനുമതി - BMTV




തിരുവനന്തപുരം : സംസ്ഥാനത്തു ജലക്ഷാമം ഉള്ള പ്രദേശത്തു ടാങ്കർ ലോറികളിൽ കുടിവെള്ള വിതരണത്തിനു ലക്ഷങ്ങൾ ചെലവിടാൻ പഞ്ചായത്തുകൾക്കും നഗരസഭകൾക്കും സർക്കാർ അനുമതി നൽക്കി. എന്നാൽ, ജിപിഎസ് ഘടിപ്പിച്ച ടാങ്കറുകൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. പണം നൽകുമ്പോൾ ജിപിഎസ് ലോഗും വാഹനത്തിന്റെ ലോഗ് ബുക്കും പരസ്പരം പരിശോധിച്ചു പഞ്ചായത്ത്, നഗരസഭാ സെക്രട്ടറിമാർ സുതാര്യത ഉറപ്പ് വരുത്തണം.


 കുടിവെള്ളം വിതരണം ചെയ്തുവെന്നു പറയുന്ന സ്ഥലത്തേക്കു ടാങ്കർ ലോറി പോയിട്ടുണ്ടോ എന്നു ജിപിഎസ് ലോഗ് ഉപയോഗിച്ചു പരിശോധിക്കണം. സംസ്ഥാനത്തു ജലക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ കുടിവെള്ളം വിതരണം ചെയ്യുന്നതിനു തദ്ദേശ വകുപ്പ് പുറത്തിറക്കിയ ഉത്തരവിലാണ് ഇത്തരം മാർഗനിർദേശങ്ങളുള്ളത്.
പഞ്ചായത്തുകൾക്ക് മാർച്ച 31നു മുൻപ് പരമാവധി അഞ്ചര ലക്ഷം രൂപ വരെ ടാങ്കർ ലോറികളിൽ കുടിവെള്ള വിതരണം നടത്താൻ ചെലവിടാം. നഗരസഭകൾക്ക് 11 ലക്ഷം രൂപയും കോർപറേഷനുകൾക്ക് 16.5 ലക്ഷം രൂപയും ചെലവിടാം. പുതിയ സാമ്പത്തിക വർഷം ആരംഭിക്കുന്ന ഏപ്രിൽ മുതൽ കൂടുതൽ തുക ചെലവിടാം. ഏപ്രിൽ ഒന്നു മുതൽ മേയ് 31 വരെയുള്ള കാലയളവിൽ കുടിവെള്ള വിതരണത്തിനായി പഞ്ചായത്തുകൾക്ക് 11 ലക്ഷം രൂപ, നഗരസഭകൾക്ക് 16.5 ലക്ഷം, കോർപറേഷനുകൾക്ക് 22 ലക്ഷം രൂപ എന്നിങ്ങനെ പരമാവധി ചെലവഴിക്കാനാണ് സർക്കാർ അനുമതി.



Reactions