Hot Posts

6/recent/ticker-posts

ഇ.ശ്രീധരന്‍ മുഖ്യമന്ത്രി പദവി വഹിക്കാൻ യോഗ്യൻ; കെ.സുരേന്ദ്രൻ - BMTV




തിരിവനന്തപുരം : മെട്രോമാൻ ഇ.ശ്രീധരന്‍ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രി പദവി ഉള്‍പ്പെടെ ഏതുപദവിയും വഹിക്കാന്‍ യോഗ്യനാണ് അദ്ദേഹം. ഇ.ശ്രീധരൻ കേരളത്തിന്‍റെ മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നവർ ഉണ്ടെന്നും. താന്‍ മത്സരിക്കുമോയെന്ന് തീരുമാനിക്കുന്നത് പാര്‍ട്ടിയെന്നും സുരേന്ദ്രന്‍ പറഞ്ഞു.
കേരളത്തില്‍ വികസന പ്രതിസന്ധിയുണ്ട്. 


നടക്കുന്നത് സര്‍ക്കാരിന്‍റെ പിആര്‍ ജോലികള്‍ മാത്രമാണ്. ശക്തമായ ത്രികോണ മത്സരത്തിലൂടെ 30% വോട്ട് ബിജെപി നേടുമെന്നും സുരേന്ദ്രൻ പറഞ്ഞു.അഴിമതി വിമുക്തം, പ്രീണന വിരുദ്ധം, സമഗ്ര വികസനം, പുതിയ കേരളം എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്ര ഇന്നു കാസർകോട്ട് നിന്ന് ആരംഭിക്കും. വൈകിട്ട് 4ന് കാസർകോട് താളിപ്പടുപ്പ് മൈതാനിയിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്യും. 
കേന്ദ്രമന്ത്രി വി.മുരളീധരൻ, സംഘടനാ ചുമതലയുള്ള പ്രഭാരിമാരായ സി.പി.രാധാക്യഷ്ണൻ, കെ.സുനിൽ കുമാർ, ബിജെപി കേന്ദ്ര–സംസ്ഥാന, ജില്ലാ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.



Reactions