Hot Posts

6/recent/ticker-posts

കോവിഡ് കേസുകളിൽ വൻ വർധന; ആശങ്കയെന്ന് കേന്ദ്രം - BMTV




ന്യൂഡൽഹി: കേരളമുൾപ്പെടെ 5 സംസ്ഥാനങ്ങളിൽ പ്രതിദിന കോവിഡ് കേസുകളിൽ വൻ വർധനയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തെ ആകെ കോവിഡ് കേസുകളിൽ 75.85% കേരളത്തിലും മഹാരാഷ്ട്രയിലുമായാണ്.
പഞ്ചാബ്, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നിവിടങ്ങളിലും സ്ഥിതി ആശങ്കപ്പെടുത്തുന്നതാണ്. രാജ്യത്തെ ആകെ കോവിഡ് മരണങ്ങളുടെ 78 ശതമാനവും ഈ 5 സംസ്ഥാനങ്ങളിൽനിന്നാണ്.  നവംബർ – ഡിസംബർ മാസങ്ങളിൽ കോവിഡ് കുറഞ്ഞിരുന്നെങ്കിലും പിന്നീടു സ്ഥിതി രൂക്ഷമായി.
കഴിഞ്ഞയാഴ്ച പ്രതിദിന കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തതു കേരളത്തിലാണെങ്കിൽ കഴിഞ്ഞ 2 ദിവസമായി മഹാരാഷ്ട്രയിലെ സ്ഥിതി ആശങ്കാജനകമാണ്. 24 മണിക്കൂറിനിടെ 6112 കേസുകളാണു മഹാരാഷ്ട്രയിൽ പുതുതായി സ്ഥിരീകരിച്ചത്; കേരളത്തിൽ 4505, ഛത്തീസ്ഗഡിൽ 259.


പഞ്ചാബിൽ ഒരാഴ്ചയായി കേസുകൾ വർധിക്കുകയാണെന്നും 24 മണിക്കൂറിനിടെ 383 പേർക്കു കൂടി സ്ഥിരീകരിച്ചുവെന്നും ആരോഗ്യമന്ത്രാലയം വിശദീകരിക്കുന്നു. മധ്യപ്രദേശിൽ കഴിഞ്ഞ 13 മുതൽ കേസുകൾ വർധിക്കുകയാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 101 കോവിഡ് മരണമാണു രാജ്യത്തു സ്ഥിരീകരിച്ചത്; 18 സംസ്ഥാനങ്ങളിൽ കോവിഡ് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. രാജ്യത്താകെ 10,307 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. നിലവിൽ ചികിത്സയിലുള്ളത് 1.43 ലക്ഷം പേർ.



Reactions