കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന എൽഡിഎഫ് പൊതുയോഗത്തിന് അനുമതി നിഷേധിച്ച് യുഡിഎഫ് ഭരിക്കുന്ന കൊടുവള്ളി നഗരസഭ. ബസ് സ്റ്റാൻഡിൽ പൊതു യോഗത്തിന് അനുമതി നൽകാനാകില്ലെന്ന് നഗരസഭാ സെക്രട്ടറി രേഖാമൂലം അറിയിച്ചു. ബസ് സ്റ്റാൻഡ് കയ്യേറിയാണ് യോഗത്തിനുള്ള സ്റ്റേജ് നിർമിച്ചതെന്ന് ചണ്ടിക്കാട്ടി നഗരസഭാ കൗൺസിലർ ആണ് രാവിലെ പരാതി നൽകിയത്. ഈ പരാതി കണക്കിലെടുത്താണ് യോഗത്തിന് അനുമതി നിഷേധിച്ചതായി നഗരസഭാ സെക്രട്ടറി രേഖാമൂലം അറിയിച്ചത്.

