Hot Posts

6/recent/ticker-posts

മേഗനും ഹാരിക്കും സഹായം നൽകാൻ ക്രൗഡ് ഫണ്ടിങ് ; പേജ് നീക്കം ചെയ്തു - BMTV





ലണ്ടൻ ‌: യുഎസ് ടിവി അവതാരക ഓപ്ര വിൻഫ്രയുമായി മേഗൻ–ഹാരി ദമ്പതികൾ നടത്തിയ അഭിമുഖം വാർത്തയായതിനു പിന്നാലെ ദമ്പതികളെ സാമ്പത്തികമായി സഹായിക്കാൻ ക്രൗഡ് ഫണ്ടിങ്ങും. ഗോഫണ്ട്മി ഫോറത്തിൽ തുടങ്ങിയ പേജിലായിരുന്നു ധനസമാഹരണ ആഹ്വാനം. ദമ്പതികൾക്ക് കലിഫോർണിയയിലുള്ള വീട് നിലനിർത്തുന്നതിനായി 14.6 മില്യൻ യുഎസ് ഡോളർ സമാഹരിക്കുക ലക്ഷ്യമിട്ട് അനസ്താസ്യ ഹാൻസൺ എന്ന സ്ത്രീയാണ് ക്യാംപെയ്ൻ ആരംഭിച്ചത്. എന്നാൽ 110 യുഎസ് ഡോളർ മാത്രമേ സമാഹരിക്കാൻ സാധിച്ചുള്ളു. ഇതോടെ പേജ് നീക്കം ചെയ്തു.

രാജകുടുംബത്തിലെ ചിലരിൽനിന്നു വിവേചനം നേരിട്ടുവെന്നും 2020 മാർച്ചിൽ രാജകുടുംബ ചുമതലകൾ ഒഴിഞ്ഞതിനു ശേഷം തനിക്കുള്ള സാമ്പത്തിക സ്രോതസ്സുകൾ റദ്ദാക്കിയെന്നും ഹാരി വെളിപ്പെടുത്തതിനെത്തുടർന്നാണ് സാമ്പത്തിക സഹായം നൽകണമെന്ന് ആഗ്രഹിച്ചതെന്ന് അനസ്താസ്യ പറയുന്നു. ‘അതൊരു തമാശയായിരുന്നില്ല, കഷ്ടപ്പെടുന്ന ഏതൊരാളോടും തോന്നുന്ന വികാരം തന്നെയായിരുന്നു എനിക്ക് ഇവരോടും ഉണ്ടായിരുന്നത്. നാളെ നിങ്ങൾക്ക് സാമ്പത്തിക സഹായം വേണ്ടിവന്നാൽ ഇത് തന്നെയാണ് ഞാൻ അന്നും ചെയ്യുക.’ – അനസ്താസ്യ പറഞ്ഞു.


'
Reactions