Hot Posts

6/recent/ticker-posts

സുലൈമാന്‍ ഹാജിയുടെ പത്രിക സ്വീകരിച്ചു; യുഡിഎഫ് ആരോപണങ്ങൾ തള്ളി - BMTV





മലപ്പുറം :കൊണ്ടോട്ടിയിലെ കെ.പി.സുലൈമാൻ ഹാജിയുടെ പത്രിക റിട്ടേണിങ് ഓഫിസർ സ്വീകരിച്ചു. യുഡിഎഫ് ഉന്നയിച്ച ആക്ഷേപങ്ങൾ പരിഗണിച്ചില്ല. പത്രികയ്ക്കൊപ്പം രണ്ടാം ഭാര്യയെ സംബന്ധിച്ച പ്രധാന വിവരങ്ങള്‍ മറച്ചുവച്ചുവെന്ന് യുഡിഎഫ് പരാതി നല്‍കിയിരുന്നു. 
തുടര്‍ന്നാണ് പത്രിക സ്വീകരിക്കുന്നത് സംബന്ധിച്ച തീരുമാനം ഇന്നത്തേക്കു മാറ്റിയത്.
അതേസമയം, പത്രിക തള്ളിയതിനെതിരെ ആർ.എം.ധനലക്ഷ്മിയുടെ ഹർജി ഇന്നു പരിഗണിക്കും. ദേവികുളത്ത് എൻഡിഎ സ്ഥാനാർഥിയായാണ് അവർ പത്രിക നൽകിയത്.


'
Reactions