കോട്ടയം: മഹിള കോൺഗ്രസ് മുൻ സംസ്ഥാന അദ്ധ്യക്ഷ ലതിക സുഭാഷിനെ കോൺഗ്രസിന്റെ പ്രാഥമികാംഗത്വത്തിൽനിന്നും പുറത്താക്കി. അതേസമയം, പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കിയതായുള്ള കെപിസിസി പ്രസിഡന്റിന്റെ വാര്‍ത്താക്കുറിപ്പിൽ കാരണം വ്യക്തമാക്കിയിട്ടില്ല. കോൺഗ്രസ് സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ലതിക കെപിസിസി ആസ്ഥാനത്തിനു മുന്നിൽ തല മുണ്ഡനം ചെയ്ത് പ്രതിഷേധിക്കുകയും മഹിള കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനം രാജിവയ്ക്കുകയും ചെയ്തിരുന്നു. പാർട്ടി സ്ഥാനങ്ങളെല്ലാം രാജിവച്ചെന്നും കോൺഗ്രസ് അംഗമായി തുടരുമെന്നും ലതിക വ്യക്തമാക്കിയിരുന്നു.

