Hot Posts

6/recent/ticker-posts

പെണ്‍കുട്ടികള്‍ രാഹുല്‍ ഗാന്ധിയുടെ മുന്നില്‍ വളഞ്ഞും കുനിഞ്ഞും നില്‍ക്കരുത് ; ജോയിസ് ജോര്‍ജ് - BMTV





ഇരട്ടയാർ: കോൺഗ്രസ് മുൻ അധ്യക്ഷനും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിക്കെതിരെ അധിക്ഷേപ പ്രസംഗവുമായി മുന്‍ എംപി ജോയ്സ് ജോര്‍ജ്. പെണ്‍കുട്ടികള്‍ രാഹുല്‍ ഗാന്ധിയുടെ മുന്നില്‍ വളഞ്ഞും കുനിഞ്ഞും നില്‍ക്കരുതെന്ന് ജോയിസ് ജോര്‍ജ് പറഞ്ഞു. അയാള്‍ കല്യാണം കഴിച്ചിട്ടില്ലെന്നും പരിഹാസിച്ചു. ഇടുക്കി ജില്ലയിലെ ഇരട്ടയാറില്‍ എല്‍ഡിഎഫ് പ്രചാരണയോഗത്തിലായിരുന്നു ജോയിസ് ജോര്‍ജിന്റെ വിവാദ പ്രസംഗം. പ്രസ്താവനയെ കൂട്ടചിരിയിൽ സദസ്സ് പിൻതാങ്ങി.

അതേസമയം, ജോയിസ് ജോര്‍ജിന്റെ അശ്ലീല പരാമർശത്തിനെതിരെ പരാതി നൽകുമെന്ന് കോൺഗ്രസ് അറിയിച്ചു. ഡിജിപിക്ക് പരാതി നൽകുമെന്ന് ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാറും തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകുമെന്ന് ഡീൻ കുര്യാക്കോസും വ്യക്തമാക്കി.


'
Reactions