Hot Posts

6/recent/ticker-posts

പിണറായി വിജയനെയോ സിപിഎമ്മിനെയോ ഭയമില്ലെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ; ഇന്ന് പത്രിക സമര്‍പ്പിക്കും - BMTV





തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെയോ സിപിഎമ്മിനെയോ ഭയമില്ലെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ. മക്കളുടെ നീതിക്കായുള്ള പോരാട്ടത്തിന്റെ ഭാഗമാണ് മത്സരം എന്നും. എന്തുകൊണ്ട് വാക്കുപാലിച്ചില്ലെന്ന് മുഖ്യമന്ത്രിയുടെ മുഖത്തുനോക്കി ചോദിക്കാനുള്ള അവസരമായിട്ടാണ് സ്ഥാനാര്‍ഥിത്വത്തെ കാണുന്നതെന്നുെ പറ‍ഞ്ഞു . ഇതിന്റെ പേരിലുള്ള ഭവിഷ്യത്തുകള്‍ താന്‍ ഇതുവരെ അനുഭവിച്ചതിന്റെ അത്രത്തോളം വരില്ലെന്നും കുട്ടികളുടെ അമ്മ വ്യക്തമാക്കി.

കേസ് അട്ടിമറിച്ചവര്‍ക്കെതിരേ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വാക്കുനല്‍കിയിരുന്നു. എന്നാല്‍ പിന്നീട് താന്‍ കേള്‍ക്കുന്നത് കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കാതെ അവര്‍ക്ക് സ്ഥാനക്കയറ്റം നല്‍കിയെന്നാണ്. മൂത്ത കുട്ടിയുടെ കേസന്വേഷണം മാത്രമാണ് സിബിഐക്ക് വിട്ടത്. ഇളയകുട്ടിയുടെ ദുരൂഹ മരണം സിബിഐക്ക് വിടാത്തത് ചതിയാണെന്നും അവര്‍ പറഞ്ഞു. ധര്‍മടത്ത് മുഖ്യമന്ത്രിക്കെതിരേ മത്സരിക്കുന്ന പെണ്‍കുട്ടികളുടെ അമ്മ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. 


'
Reactions