കോഴിക്കോട്: ഒരു ദിവസം മാത്രം ബാക്കിനില്‍ക്കെ ധര്‍മടത്ത് പിണറായി വിജയനെതിരെ സ്ഥാനാര്‍ഥി പ്രഖ്യാപനം കോൺഗ്രസിന് കീറാമുട്ടിയാകുന്നു. അന്തിമതീരുമാനം സംസ്ഥാന നേതൃത്വം ഹൈക്കമാന്‍ഡിനു വിട്ടു. സ്ഥാനാര്‍ഥിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കും. ഡിസിസി ജനറല്‍ സെക്രട്ടറി കെ.രഘുനാഥിനെ മല്‍സരിപ്പിക്കണമെന്ന് ഡിസിസി ആവശ്യപ്പെട്ടു..
ഡിസിസി നിലപാടിനോട് കെപിസിസി നേതൃത്വത്തിന് കടുത്ത എതിര്‍പ്പാണുള്ളത്. മുഖ്യമന്ത്രിക്കെതിരെ ശക്തനായ സ്ഥാനാര്‍ഥി വരാത്തത് തെറ്റായി വ്യാഖാനിക്കപ്പെടുമെന്നാണ് കെപിസിസി നേതൃത്വത്തിന്റെ നിലപാട്. കെ സുധാകരൻ മൽസരിക്കണമെന്ന ആവശ്യമാണ് സംസ്ഥാന, പ്രാദേശിക നേതാക്കൾ മുന്നോട്ടുവയ്ക്കുന്നത്. ഇതിനായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തിൽ സമ്മർദം ശക്തമാക്കി. സുധാകരന്റെ സമ്മതത്തിനായി കാത്തിരിക്കുകയാണെന്ന് മുല്ലപ്പള്ളി പറഞ്ഞു.
'