Hot Posts

6/recent/ticker-posts

പാലായിലെ ജനമനസ്സുകൾ കീഴടക്കി മാണി സി.കാപ്പൻ; പ്രചാരണത്തിനൊപ്പം ചാണ്ടി ഉമ്മനും - BMTV





പാലാ : ജനമനസ്സുകൾ കീഴടക്കി  യുഡിഎഫ് സ്ഥാനാർഥി മാണി സി.കാപ്പൻ ഇന്നലെ തുറന്ന ജീപ്പിൽ കൊഴുവനാൽ, മുത്തോലി പഞ്ചായത്തുകളിൽ പര്യടനം നടത്തി. ചേർപ്പുങ്കൽ പള്ളിക്കവലയിൽ നിന്ന് ആരംഭിച്ച കൊഴുവനാൽ മണ്ഡലം പര്യടനം ജോയി ഏബ്രഹാം ഉദ്ഘാടനം ചെയ്തു.

ഒട്ടേറെ ബൈക്കുകളുടെയും വാഹനങ്ങളുടെയും അകമ്പടിയോടെയാണ് കൊഴുവനാൽ പഞ്ചായത്തിലെ പര്യടന പരിപാടി ആരംഭിച്ചത്. മാണി സി. കാപ്പൻ എത്തുന്നതറിഞ്ഞ് സ്വീകരണ സ്ഥലങ്ങളിൽ സ്ത്രീകളും കുട്ടികളുമടക്കം അനവധി ആളുകൾ കാത്തുനിന്നു. കടന്നു പോകുന്ന വഴിയോരങ്ങളിലെ വീടുകളിൽ നിന്ന് പിന്തുണയുമായി മാണി സി.കാപ്പന് അഭിവാദ്യമർപ്പിച്ചു.

'
Reactions