കൊച്ചി: കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫും മോൻസ് ജോസഫും എംഎൽഎ സ്ഥാനം സ്ഥാനം രാജിവച്ചു. ഇരുവരും സ്പീക്കർക്ക് രാജിക്കത്തു നൽകി. നാമനിർദേശം സമർപ്പിക്കുന്നതിനു തൊട്ടു മുൻപാണ് എംഎൽഎ സ്ഥാനം രാജിവച്ചിരിക്കുന്നത്. തൊടുപുഴയിൽനിന്നുള്ള എംഎൽഎയാണ് പി.ജെ. ജോസഫ്. കടുത്തുരുത്തിയിൽനിന്നുള്ള എംഎൽഎയാണ് മോൻസ് ജോസഫ്.

