കണ്ണൂർ: തിരഞ്ഞെടുപ്പില്‍ ആര്‍എസ്എസിന്റെ സഹായം ആവശ്യമില്ലെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ആർഎസ്എസ് സഹായം കൊണ്ടേ ജയിക്കൂവെങ്കില്‍ ആ വോട്ടും സീറ്റും എല്‍ഡിഎഫിന് വേണ്ട.
ഇടതുമുന്നണിക്ക് ഭരണത്തുടര്‍ച്ച വേണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. നേമത്ത് നിര്‍ത്തിയ ശക്തന്‍ അത്ര ശക്തനല്ലെന്നും ശക്തനെകൊണ്ടുവന്നത് ബിജെപിയെ സഹായിക്കാനാണെന്നും കോടിയേരി പറഞ്ഞു.

