Hot Posts

6/recent/ticker-posts

ഇന്ത്യ, പാക്കിസ്ഥാൻ വിമാനങ്ങൾ വിലക്കേർപ്പെടുത്തി കാനഡ - BMTV




ഒട്ടാവ: കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ത്യയിൽനിന്നും പാക്കിസ്ഥാനിൽ നിന്നുമുള്ള യാത്രാ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയതായി കനേഡിയന്‍ സര്‍ക്കാര്‍ അറിയിച്ചു. 30 ദിവസത്തേക്കാണ് വിലക്ക്.

ഇന്ത്യയില്‍ നിന്നും പാകിസ്താനില്‍ നിന്നും കാനഡയിലെത്തിയ വിമാന യാത്രക്കാരില്‍ കോവിഡ് കേസുകള്‍ കൂടുതലായി കണ്ടെത്തിയതിനാല്‍ ഈ രാജ്യങ്ങളില്‍നിന്നും കാനഡയിലേക്കുള്ള വാണിജ്യ, സ്വകാര്യ യത്രാ വിമാനങ്ങളെല്ലാം 30 ദിവസത്തേക്ക് താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി ഗതാഗത മന്ത്രി ഒമര്‍ അല്‍ഗാബ്ര അല്‍ഗാബ്ര വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വാക്സീൻ, പിപിഇ കിറ്റ് തുടങ്ങിയ അവശ്യസാധനങ്ങളുമായെത്തുന്ന കാർഗോ വിമാനങ്ങൾക്ക് വിലക്ക് ബാധകമല്ലെന്ന് കാനഡ ഗതാഗത മന്ത്രാലയം അറിയിച്ചു. 
Reactions