Hot Posts

6/recent/ticker-posts

ആളും ആരവവുമില്ലാത്ത തൃശൂർ പൂരത്തിന് തുടക്കമായി - BMTV




തൃശൂർ: പൊതുജനങ്ങൾക്ക് നേരിൽ കാണാൻ കഴിയാത്ത, ആളും ആരവവുമില്ലാത്ത തൃശൂർ പൂരത്തിന് തുടക്കമായി. രാവിലെ ഏഴുമണിയോടെ കണിമംഗലം ശാസ്താവ് പൂരപ്പറമ്പിലെഴുന്നള്ളി പൂരത്തെ വിളിച്ചുണർത്തി. ഇതോടെ ഘടകപൂരങ്ങൾ വടക്കുംനാഥന് മുന്നിലെത്തി. ഒരാനപ്പുറത്ത് എഴുന്നള്ളിച്ചാണ് ഇത്തവണ ഘടകപൂരങ്ങൾ എത്തുന്നത്. 

തിരുവമ്പാടിയും എട്ടു ഘടക ക്ഷേത്രങ്ങളും ഒരാനപ്പുറത്താണ് എഴുന്നള്ളിപ്പ്. കോവിഡ് വ്യാപനം കണക്കിലെടുത്ത് സാമൂഹിക നൻമയെ കരുതി ആഘോഷം ഒഴിവാക്കി. സർക്കാർ അനുമതി നൽകിയതിനാൽ പാറമേക്കാവ് പതിനഞ്ചാനപ്പുറത്ത് എഴുന്നള്ളിപ്പ് നടത്തും. പിന്നാലെ ഇലഞ്ഞിത്തറ മേളം നടക്കും. കുടമാറ്റം ഉണ്ടാകില്ല. പാറമേക്കാവ് പത്മനാഭൻ ഭഗവതിയുടെ തിടമ്പേറ്റും. തിരുവമ്പാടി ചന്ദ്രശേഖരൻ മഠത്തിൽനിന്നുള്ള വരവിന് തിടമ്പേറ്റും. മഠത്തിൽ വരവ് പഞ്ചവാദ്യത്തിന് കോങ്ങാട് മധു പ്രാമാണിത്വം വഹിക്കും. പെരുവനം കുട്ടൻമാരാർ ഇലഞ്ഞിത്തറ മേളത്തിന് പ്രാമാണിത്വം വഹിക്കും.
കോവിഡ് രോഗവ്യാപനം രൂക്ഷമായതോടെ ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തര്‍ക്ക് നിയന്ത്രണ ഏര്‍പ്പെടുത്തി. ഇന്ന് മുതൽ ഒരുദിവസം ആയിരം പേര്‍ക്ക് മാത്രമാണ് ദർശനത്തിന് അനുമതിയുള്ളത്. ക്ഷേത്രനടയിൽ വിവാഹങ്ങൾ നടത്താന്‍ ശനിയാഴ്ച മുതൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അനുമതിയില്ല. മുന്‍കൂട്ടി പണം അടച്ച് ബുക്ക് ചെയ്തിരുന്ന വിവാഹങ്ങള്‍ക്ക് ബുക്കിങ് തുക മടക്കി നല്‍കാനും ദേവസ്വം തീരുമാനിച്ചു. ആനക്കോട്ടയിലും സന്ദർശകർക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

Reactions