Hot Posts

6/recent/ticker-posts

പെരുമാറ്റ ചട്ടം ലംഘിച്ചു; രണ്ട് പോലിസുകാര്‍ക്ക് സസ്പെന്‍ഷന്‍ - BMTV




 തിരുവനന്തപുരം:  തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചതിന് രണ്ട് പോലിസുകാര്‍ക്ക് സസ്പെന്‍ഷന്‍. തിരുവന്തപുരം ജില്ലയിലെ മലയിന്‍കീഴ്, നെയ്യാറ്റിന്‍കര പോലീസ് സ്റ്റേഷനിലെ പോലീസുകാരെയാണ് സസ്പെന്‍ഡ് ചെയ്ത്. 

മലയിന്‍കീഴ് പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ ഹരീഷ്, നെയ്യാറ്റിന്‍കര പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍  അജിത് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വേണ്ട് വോട്ടേഴ്സ് സ്ലിപ്പ് വിതരണം ചെയ്തതിനാണ് ഹരീഷിന് സസ്പന്‍ഡ് ചെയ്തത്. സമൂഹമാധ്യമങ്ങളില്‍ കൂടി എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി പ്രചാരണം നടത്തിയെന്നതാണ് അജിത്തിനെ സസ്പെന്‍ഡ് ചെയ്യാന്‍ കാരണം. തിരുവനന്തപുരം റേഞ്ച് ഡിഐജിയാണ് ഇരുവരെയും സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.
Reactions