Hot Posts

6/recent/ticker-posts

എല്ലാ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും മാറ്റിവെക്കൂ, ജനങ്ങളെ സഹായിക്കൂ ; രാഹുല്‍ ഗാന്ധി - BMTV




ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജനങ്ങളെ സഹായിക്കാന്‍ തയ്യാറാകണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട്  രാഹുല്‍ ഗാന്ധി അഭ്യര്‍ഥിച്ചു. ട്വിറ്ററിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ അഭ്യര്‍ഥന. 

'സിസ്റ്റം' പരാജയപ്പെട്ടിരിക്കുന്നു. ഈ പ്രതിസന്ധിയില്‍ രാജ്യത്തിന് ആവശ്യം ഉത്തരവാദിത്തമുള്ള പൗരന്മാരെയാണ്. എല്ലാ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും മാറ്റിവെച്ച് രാജ്യത്തെ പൗരന്മാര്‍ക്ക് എല്ലാ സഹായവും നല്‍കാനും അവരുടെ വേദന ലഘൂകരിക്കാനും കോണ്‍ഗ്രസിലെ എന്റെ എല്ലാ സഹപ്രവര്‍ത്തകരോടും അഭ്യര്‍ഥിക്കുകയാണ്. ഇത് കോണ്‍ഗ്രസ് കുടുംബത്തിന്റെ ധര്‍മമാണെന്നാണ്- രാഹുല്‍ ട്വീറ്റിലൂടെ പറഞ്ഞത്. രാജ്യത്ത് കോവിഡിന്റെ രണ്ടാംതരംഗം അതിരൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,49,691 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,69,60,172 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,767 പേര്‍ക്കു കൂടി ജീവന്‍ നഷ്ടപ്പെട്ടതോടെ ആകെ മരണസംഖ്യ 1,92,311-ല്‍ എത്തിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. 
Reactions