ന്യൂഡൽഹി: വിവാദ കാർഷികനിയമങ്ങൾ പിന്‍വലിക്കാനുള്ള ബില്‍ പാർലമെന്റ് ശീതകാല സമ്മേളനത്തിന്റെ ആദ്യ ദിവസമായ തിങ്കളാഴ്ച ലോക്സഭയിൽ അവതരിപ്പിക്കും. ബിജെപിയും കോൺഗ്രസും എംപിമാർക്ക് വിപ്പ് നൽകി.
![]() |
| വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു |
പ്രതിപക്ഷത്തിന് മുന്നിൽ കാര്യമായി വഴങ്ങിക്കൊടുക്കാതെ ബില്ല് പാസാക്കിയെടുക്കാനുള്ള നീക്കമാണ് ബിജെപി നടത്തുന്നത്. നവംബർ 23 മുതൽ ഡിസംബർ 23 വരെയാണ് ശൈത്യകാല സമ്മേളനം. വിവിധ സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ എത്രയും പെട്ടെന്ന് മൂന്ന് നിയമങ്ങളും പിന്‍വലിച്ച് മുഖം രക്ഷിക്കാനുള്ള നടപടികള്‍ കൈക്കൊള്ളേണ്ടത് ബിജെപിയെ സംബന്ധിച്ച് നിര്‍ണായകമാണ്.

