ന്യൂഡൽഹി: അതിതീവ്ര വ്യാപന ശേഷിയുള്ള കോവിഡിന്റെ ഒമിക്രോൺ വകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളിൽ നിന്നുള്ള എല്ലാ വിമാനങ്ങളും നിർത്തിവയ്ക്കണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ആവശ്യപ്പെട്ടു .
![]() |
| വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു |
വളരെ ബുദ്ധിമുട്ടിയാണ് നമ്മുടെ രാജ്യം കോവിഡിൽനിന്നും ഒരുപരിധിവരെ കരകയറിയത്. ഈ സാഹചര്യത്തിൽ പുതിയ വേരിയന്റ് ഇന്ത്യയിൽ പ്രവേശിക്കുന്നത് തടയാൻ സാധ്യമായതെല്ലാം പ്രധാനമന്ത്രി ചെയ്യണമെന്ന് കേജരിവാൾ ട്വിറ്ററിൽ കുറിച്ചു.
പുതിയ കോവിഡ് വകഭേദത്തിന്റെ സാഹചര്യത്തിൽ തിങ്കളാഴ്ച ആരോഗ്യവിദഗ്ധരുടെ യോഗം ചേരുമെന്നും ഡൽഹി മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, പുതിയ വകഭേദം അതിമാരകമാണെന്ന വിലയിരുത്തലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച ഉന്നതതല യോഗം തുടങ്ങി.
പുതിയ വകഭേദം അതിമാരകമാണെന്ന വിലയിരുത്തലിൽ കർശന ജാഗ്രത വേണമെന്നാണ് കേന്ദ്രസർക്കാരിന്റെ നിർദേശം. ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ ബി.1.1.529 വകഭേദം മുൻപ് കണ്ടെത്തിയ ഡെൽറ്റ വൈറസിനേക്കാൾ വിനാശകാരിയാണെന്നാണു കരുതുന്നത്.നോക്കുകൂലി പരാതികളിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ഡിജിപിയുടെ നിർദേശം.

