Hot Posts

6/recent/ticker-posts

നാല് കിലോ കഞ്ചാവുമായി അന്തർസംസ്ഥാന തൊഴിലാളി പിടിയിൽ


കോട്ടയം: റെയില്‍വേ സ്‌റ്റേഷനില്‍നിന്ന്​ അന്തർ സംസ്ഥാന തൊഴിലാളിയെ നാല് കിലോ കഞ്ചാവുമായി പൊലീസ് പിടികൂടി. ഒഡിഷ സ്വദേശി പരേഷ് നായിക്കാണ്​ (29)​ പിടിയിലായത്. വെള്ളിയാഴ്ച രാത്രി 8. 30 ഓടെ ഷാലിമാര്‍ എക്‌സ്​പ്രസില്‍ വന്നിറങ്ങിയ പരേഷി‍ൻെറ ബാഗില്‍നിന്ന്​ പൊലീസ് നായ്​ ഡോണ്‍ മണംപിടിച്ച്​ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. 



പാലാ വലവൂരിലുള്ള സ്വകാര്യ ഫാക്ടറിയില്‍ ജോലിക്ക്​ എത്തിയതായിരുന്നു പരേഷ്. ട്രെയിനില്‍ കോട്ടയത്ത് ഇറങ്ങി പാലായിലേക്ക്​ ബസിൽ പോകാനുള്ള തയാറെടുപ്പിലായിരുന്നു. ഇതിനിടയിലാണ് പൊലീസ് നായ്​ ഡോണ്‍ പരേഷി‍ൻെറ ബാഗില്‍ മണംപിടിച്ചത്. 


കോട്ടയം ഡിവൈ.എസ്​.പി ജെ. സന്തോഷ്‌കുമാറി‍ൻെറ നിര്‍ദേശാനുസരണം ഈസ്റ്റ് എസ്.എച്ച്.ഒ യു. ശ്രീജിത്ത്, എസ്‌.ഐ എം.എച്ച്. അനുരാജ്, ലഹരിവിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ സജീവ് ചെറിയാന്‍, ബിജോയ്​ മാത്യു, തോംസണ്‍ കെ. മാത്യു, അജയകുമാര്‍, ശ്രീജിത്ത് വി. നായര്‍, എസ്. അരുണ്‍, ഷെമീര്‍ സമദ്, ഡോഗ് സ്‌ക്വാഡ് അംഗങ്ങളായ പ്രേംജി, പ്രമോദ് തമ്പി, ബിനോയി എന്നിവര്‍ ചേര്‍ന്നാണ്​ പ്രതിയെ പിടികൂടിയത്.
Reactions