Hot Posts

6/recent/ticker-posts

അണക്കെട്ടില്‍ നിന്നും അച്ഛന്റെയും മകളുടെയും മൃതദേഹം കണ്ടെത്തി


ഇടുക്കി: കോട്ടയം പാമ്പാടിയില്‍ നിന്നും കാണാതായ അച്ഛന്റെയും മകളുടെയും മൃതദേഹങ്ങള്‍ ഇടുക്കി കല്ലാര്‍കുട്ടി അണക്കെട്ടില്‍ നിന്നും കണ്ടെത്തി. കോട്ടയം പാമ്പാടി സ്വദേശികളായ ബിനീഷ്, മകള്‍ പാര്‍വതി എന്നിവരാണ് മരിച്ചത്. അഗ്നിരക്ഷാസേനയും പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.



ഇന്നലെ രാവിലെയാണ് വിനീഷ് പാര്‍വതിയെയും കൂട്ടി കുഴിത്തൊളുവിലുള്ള അമ്മയെ കാണാന്‍ പോയത്. ഇവര്‍ പുറപ്പെട്ടതിന് ശേഷം പല തവണ വിനീഷിന്റെ ഭാര്യ ദിവ്യ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും കിട്ടിയില്ല. പാമ്പാടി പൊലീസ് സ്റ്റേഷനില്‍ രാത്രിയില്‍ തന്നെ വിവരം അറിയിച്ചിരുന്നു.


തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ അടിമാലിയില്‍ കണ്ടെത്തി. വെള്ളത്തൂവല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ പുലര്‍ച്ചെ ബൈക്ക് കല്ലാര്‍കുടി അണക്കെട്ടിന് സമീപത്ത് നിന്നും കണ്ടെത്തി. ഹെല്‍മറ്റും വീട്ടില്‍ നിന്നും കൊണ്ടു പോയ വസ്ത്രങ്ങളടങ്ങിയ ബാഗും തിരച്ചിലില്‍ ലഭിച്ചു. കുടുംബ പ്രശ്‌നങ്ങളാകാം ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ഇന്നലെ രാവിലെ അടിമാലി, കോതമംഗലം എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ ഫോഴ്സ് സംഘവും അടിമാലി, വെള്ളത്തൂവല്‍, പാമ്പാടി എന്നിവിടങ്ങളില്‍ നിന്നുള്ള പൊലീസ് സംഘവും നാട്ടുകാരും ചേര്‍ന്നാണ് തിരച്ചില്‍ ആരംഭിച്ചത്. വിനീഷ് മീനടം ബിജെപി പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറിയാണ്. ഇവര്‍ക്ക് ഒരു മകന്‍ കൂടിയുണ്ട്.
Reactions