Hot Posts

6/recent/ticker-posts

പാലായിൽ ശ്രദ്ധ നേടി സെൻ്റ്‌ തോമസ് കോളേജ് വിദ്യാർഥികളുടെ ജനകീയ രക്ത-ദാന ക്യാമ്പ്


പാലാ: പാലാ സെൻ്റ് തോമസ് കോളേജിലെ എൻ.സി. സി. നാവിക വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ പാലാ മരിയൻ ആശുപത്രിയിൽ, പാലാ ജനമൈത്രി പോലീസുമായി ചേർന്ന് ജനകീയ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. എഎൻഓ ഡോ.അനീഷ് സിറിയക്കിൻ്റെ അദ്ധ്യക്ഷതയിൽ പാലാ ഡിവൈഎസ്പി ഷാജു ജോസ് യോഗം ഉദ്ഘാടനം ചെയ്തു.



പാലാ സെൻ്റ്‌ തോമസ് കോളേജ് പ്രിൻസിപ്പാൾ റവ: ഡോ: ജെയിംസ് ജോൺ മംഗലത്ത്, ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ.മാത്യു തോമസ് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിക്കുകയും ചെയ്തു. എൻസിസി നേവൽ വിംങ് കേഡറ്റുകളും, കോളേജിലെ മറ്റു വിദ്യാർഥികളും ഈ രക്ത ദാന ക്യാമ്പിൽ പങ്കാളികളായി. 



രക്ത ദാനത്തിൻ്റെ പ്രാധാന്യം പൊതുജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച  യോഗത്തിൽ രക്തദാനത്തിൻ്റെ പ്രാധാന്യത്തെ കുറിച്ച് പാലാ ഡിവൈഎസ്പി ഷാജു ജോസിൻ്റെ വാക്കുകൾ പൊതുജനങ്ങൾക്കും, കേഡറ്റുകൾക്കും പ്രചോദനമായി. 

കോവിഡ് കാലത്ത് ആശുപത്രികൾ നേരിടുന്ന രക്ത പ്രതിസന്ധിക്ക് പരിഹാരമെന്ന നിലയിലാണ് കേഡറ്റുകൾ ഈ പ്രവർത്തനം ഏറ്റെടുത്തത്. 50-ൽ അധികം വിദ്യാർഥികൾ  പങ്കെടുത്ത ഈ പ്രവർത്തനം പൊതുജനങ്ങൾക്കിടയിലും ശ്രദ്ധ നേടി.



Reactions