Hot Posts

6/recent/ticker-posts

സംസ്ഥാനത്തെ സൈബർ പൊലീസ് സ്റ്റേഷനുകളിൽ കൂടുതൽ വനിതാ ഉദ്യോഗസ്ഥരെ നിയമിക്കുന്നു

പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743


സംസ്ഥാനത്ത് ആകെ 19 സൈബർ പൊലീസ് സ്റ്റേഷനുകളാണ് ഉള്ളത്. നിലവിൽ ഒരു സ്റ്റേഷനിൽ പരാമവധി 2 വനിതകളാണുള്ളത്. ഇത് അഞ്ചാക്കും. സാമ്പത്തിക തട്ടിപ്പു കഴിഞ്ഞാൽ സ്ത്രീകൾ പരാതിക്കാരായുള്ള കേസുകളാണ് ഈ സ്റ്റേഷനുകൾ കൂടുതലായി കൈകാര്യം ചെയ്യുന്നത്.



അശ്ലീലദൃശ്യങ്ങൾ പകർത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന മിക്ക സംഭവങ്ങളിലും വനിതാ പൊലീസിന്റെ അഭാവത്തിൽ സ്ത്രീകൾ പരാതി നൽകാൻ മടിക്കുന്ന സ്ഥിതിയുണ്ട്. ഇത്തരം ദൃശ്യങ്ങൾ പുരുഷ പൊലീസുകാർ വീക്ഷിക്കുമെന്നതിനാലാണ് ഇത്. ഇതിനു പരിഹാരമെന്ന നിലയിൽ കൂടിയാണു കൂടുതൽ വനിതാ ഉദ്യോഗസ്ഥരെ സൈബർ സ്റ്റേഷനുകളുടെ ഭാഗമാക്കുന്നത്. 


നിലവിൽ ഒന്നോ, രണ്ടോ വനിതകളുണ്ടെങ്കിലും അധികം പേരെയും മൊഴിയെടുക്കാൻ മാത്രമാണ് ഉപയോഗിക്കുന്നത്. സൈബർ സ്റ്റേഷനുകളിലെ കേസ് അന്വേഷണങ്ങൾക്കായി സാങ്കേതികവിദ്യ മെച്ചപ്പെടുത്തുന്നതിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരള പൊലീസ് ഏറെ മുന്നിലാണ്.
Reactions