Hot Posts

6/recent/ticker-posts

കേരളത്തിലെ കായികതാരങ്ങൾക്ക് നേട്ടങ്ങൾ കൈവരിക്കാനാകും: മാണി സി കാപ്പൻ

പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743


പാലാ: കേരളത്തിലെ കായികതാരങ്ങൾക്ക് ആ​ഗോള തലത്തിൽ രാജ്യത്തിനായി മികച്ച നേട്ടങ്ങൾ കൈവരിക്കാനാവുമെന്ന് മുൻ ഇന്ത്യൻ ഇൻ്റർനാഷണൽ വോളിബോൾ താരം കൂടിയായ മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. 27-ാ മത് സംസ്ഥാന ജൂനിയർ സോഫ്റ്റ്ബോൾ ചാമ്പ്യൻഷിപ്പ് പാലാ സെന്റ് തോമസ് കോളേജ് ​ഗ്രൗണ്ടിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മാണി സി കാപ്പൻ. 14 ജില്ലകളിൽ നിന്നായി 500 ഓളം കായിക പ്രതിഭകൾ ചാമ്പ്യൻഷിപ്പിൽ മാറ്റുരയ്ക്കും.



സംസ്ഥാന സോഫ്റ്റ് ബോൾ അസോസിയേഷൻ സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് പ്രൊഫ. പി മാത്യു അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ബിജു ജോസഫ്, സെന്റ് തോമസ് കോളേജ്  പ്രിൻസിപ്പാൾ റവ. ഡോ.ജോൺ മം​ഗലത്ത്, കോട്ടയം ജില്ലാ സ്പോട്സ് കൗൺസിൽ പ്രസിഡന്റ് ഡോ. ബൈജു വർ​ഗീസ് ​ഗുരുക്കൾ,  സംസ്ഥാന ട്രഷറർ എം രമേശൻ മാസ്റ്റർ, വാർഡ് മെമ്പർ ജിമ്മി ജോസഫ്, ഹോളിക്രോസ് എച്ച്.എസ്.എസ് ഹെഡ്മാസ്റ്റർ ജോജി തോമസ്, സംസ്ഥാന സെക്രട്ടറി അനിൽ എ ജോൺസൺ, സെന്റ് തോമസ് എച്ച്എസ്എസ് ഹെഡ്മാസ്റ്റർ ജോർജ്കുട്ടി ജേക്കബ്, ജില്ലാ വൈസ് പ്രസിഡന്റ് തോമസ് ഇമ്മാനുവൽ  എന്നിവർ സംസാരിച്ചു.  



12 ന് നടക്കുന്ന സമാപന സമ്മേളനത്തിൽ ന​ഗരസഭാ ചെയർമാൻ ആന്റോ ജോസഫ് പടിഞ്ഞാറേക്കര സമ്മാനദാനം നിർവ്വഹിക്കും. സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് പ്രൊഫ. പി മാത്യു, ജില്ലാ വൈസ് പ്രസിഡന്റ് ബിജു ജോസഫ്,  അമ്പയർ ബോർഡ് ചെയർമാൻ  വിനോദ് കുമാർ എ.കെ, ഓർ​ഗനൈസിം​ഗ് സെക്രട്ടറി ടെനിസൺ പി ജോസ് തുടങ്ങിയവർ പങ്കെടുക്കും.
Reactions