Hot Posts

6/recent/ticker-posts

ഇടമറുക് സാമൂഹ്യ ആരോ​ഗ്യ കേന്ദ്രത്തിൽ ഈവനിം​ഗ് ഓപി ആരംഭിച്ചു

പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743


ഈരാറ്റുപേട്ട ബ്ലോക്ക് പ‍ഞ്ചായത്തിന് കീഴിലുളള ഇടമറുക് സാമൂഹ്യ ആരോ​ഗ്യ കേന്ദ്രത്തിൽ ഈവനിം​ഗ് ഓപി ആരംഭിച്ചു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന ​ഗോപാലൻ ഓപിയുടെ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുര്യൻ നെല്ലുവേലിൽ അധ്യക്ഷത വഹിച്ചു. ഞായറാഴ്ച ഒഴികെ മറ്റെല്ലാ ദിവസങ്ങളിലും ഉച്ചയ്ക്ക് 2 മണി മുതൽ ഈവനിം​ഗ് ഓപി പ്രവർത്തിക്കും. ഈരാറ്റുപേട്ട ബ്ലോക്ക് പ‍ഞ്ചായത്ത് പരിധിയിലുള്ള 8 ​ഗ്രാമപഞ്ചായത്തുകളിലെയും ഈരാറ്റുപേട്ട മുൻസിപ്പാലിറ്റിയിലെയും ​ഗുണഭോക്താക്കൾക്ക് പ്രയോജനം ലഭിക്കും. പ്ര​ഗത്ഭരായ ഡോക്ടർമാരുടെയും നഴ്സുമാരുടെയും സേവനം ഈവനിം​ഗ് ഓപിയിൽ ലഭ്യമാകും. 2 കോടി രൂപ മുടക്കി ഇടമറുക് ആശുപത്രിയോട് ചേർന്ന് പണിയുന്ന കെട്ടിടം 6 മാസത്തിനകം പൂർത്തിയാകും. ഇതോടെ രോ​ഗികളുടെ കിടത്തിചികിത്സ ആരംഭിക്കും. 



70 ലക്ഷം രൂപ മതൽ മുടക്കിൽ ഐസൊലേഷൻ വാർഡിന്റെ പണികളും ഉടൻ തുടങ്ങും. കെട്ടിടം പണി പൂർത്തീകരിച്ചാൽ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള എല്ലാ ​ഗുണഭോക്താക്കൾക്കും അത്യാധുനിക സൗകര്യത്തോട് കൂടിയ ചികിത്സ ലഭിക്കും. കൂടാതെ രാജീവ് ​ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുടെ സബ്സെന്റർ ആരംഭിക്കുന്നതിനുള്ള നടപടികളും തുടങ്ങി. സെന്റർ നിലവിൽ വരുമ്പോൾ ഏതാണ്ട് 450 ൽ അധികം ​രോ​ഗനിർണയ പരിശോധനകൾ നടത്താൻ സാധിക്കും.


ആരോ​ഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിം​ഗ് കമ്മിറ്റി ചെയർമാൻ അജിത് കുമാർ, മേലുകാവ് ​ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് വി വടക്കൽ, ജെറ്റോ ജോസ്, മറിയാമ്മ ഫെർണാ‍ണ്ടസ്, ഡോ.സരള, ജോയ് സക്കറിയ, മേഴ്സി മാത്യു, ശ്രീകല ആർ, ഷൈനി ജോസ്, ബിന്ദു സെബാസ്റ്റ്യൻ, അനു​രാ​ഗ്, ബിൻസി ടോമി, ബിജു സോമൻ, ജോസുകുട്ടി ജോസഫ്, അലക്സ് ജോസഫ് എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

Reactions