Hot Posts

6/recent/ticker-posts

സമയബന്ധിതമായി നെല്ല് സംഭരിക്കാൻ സർക്കാർ ഇടപെടൽ

പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743


 കോട്ടയം:ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ കൊയ്ത്തുമായും നെല്ല് സംഭരണവുമായും ബന്ധപ്പെട്ടുള്ള നിലവിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി സംസ്ഥാന  ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജിആർ അനിൽ കൃഷി വകുപ്പ് മന്ത്രി പി പ്രസാദും സംയുക്തമായി ചർച്ച നടത്തി പരിഹാര മാർ​​ഗങ്ങൾ നിർ​ദ്ദേശിച്ചു. പാടങ്ങളിൽ ശേഖരിച്ചിരിക്കുന്ന നെല്ല് ചുമതലപ്പെടുത്തിയിരിക്കുന്ന മില്ലുടമകൾ രണ്ട് ദിവസത്തിനിടെ പൂർണമായും സംഭരിക്കണമെന്നും ഇക്കാര്യത്തിലുള്ള  അലംഭാവം ​ഗൗരവമായി കാണുമെന്നും മന്ത്രിമാർ അറിയിച്ചു.




ആവശ്യമെങ്കിൽ താൽക്കാലികമായ സ്റ്റോറേജ് സംവിധാനം ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടെ ഏർപ്പെടുത്തുവാനും നിർദ്ദേശം നല്കി. നെല്ലിന്റെ ഇനം , ​ഗുണമേൻമ എന്നിവ സംബന്ധിച്ച തർക്ക​ങ്ങൾ ഉയരുകയാണെങ്കിൽ ജില്ലാ ഭരണകൂടം അടിയന്തരമായി ഇടപെടണമെന്ന് യോ​ഗത്തിൽ സംബന്ധിച്ച ജില്ല കലക്ടർമാർക്ക് യോ​ഗം നിർദ്ദേശം നല്കി. നെൽപ്പാടങ്ങളിൽ നിന്ന് യഥാസമയം നെല്ല് സംഭരിക്കുന്നു എന്നുറപ്പാക്കാൻ ജില്ല കളക്ടറുടെ നേതൃത്വത്തിൽ പ്രിൻസിപ്പൽ കൃഷി ഓഫീസർ, പാടി മാർക്കറ്റിം​ഗ് ഓഫീസർ എന്നിവർ അടങ്ങുന്ന കമ്മിറ്റി രൂപീകരിക്കാനും തീരുമാനമായി.


ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിട്ടുവീഴ്ചയില്ലാതെ മുന്നോട്ട് പോകുന്നതിനായി വിവിധ സമിതികളെ നിയോ​ഗിച്ചിട്ടുണ്ട്. കൊയ്ത് ഇനിയും പൂർത്തിയാക്കാനുളള പാടശേഖരങ്ങളിൽ അനുയോജ്യമായ കൊയ്ത് മെതി യന്ത്രം എത്തിക്കുവാനുള്ള നടപടികൾ ഉടനടി കൈക്കൊള്ളുവാനും കാലവർഷം ആരംഭിക്കുന്നതിന് മുൻപ് തന്നെ കൊയ്ത്ത്,സംവരണം എന്നിവ പൂർത്തീകരിക്കുവാൻ ആവശ്യമായ ഇടപെടലുകൾ നടത്തുവാനും ബന്ധപ്പെട്ട ഉദ്യോ​ഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നല്കി.

Reactions