പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743
പി സി ജോർജിന്റെ തൃക്കാക്കരയിലെ പ്രചരണ പരിപാടികൾക്ക് വീണ്ടും വിലങ്ങുതടിയായി തിരുവനന്തപുരം ഫോർട്ട് പോലീസിന്റെ നോട്ടീസ്.
തൃക്കാക്കരയിലെ പ്രചരണ പരിപാടികളിൽ പങ്കെടുക്കുന്നതിനും ആരോഗ്യ പരിശോധനകൾക്കുമായി എറണാകുളത്തു പോകേണ്ടതിനാൽ മറ്റൊരു ദിവസത്തേക്ക് മാറ്റി നൽകണമെന്ന് പിസി ജോർജ്ജ് മറുപടി നൽകിയെങ്കിലും അത് പോലീസ് അനുവദിച്ചില്ല.
പി സി ജോർജിന്റെ ആവശ്യങ്ങൾ ദുരുദ്ദേശ പരമാണെന്നും ഞായറാഴ്ച രാവിലെ 11 മണിക്ക് തന്നെ ഹാജരായില്ലെങ്കിൽ ഹൈക്കോടതി ഉത്തരവിന്റെ ലംഘനമാണ് എന്നുമാണ് ശനിയാഴ്ച രാത്രി 10.45 ന് ലഭിച്ച പോലീസ് മറുപടിയിൽ പറയുന്നത്. ഇതേതുടർന്ന് പി സി ജോർജിന്റെ തൃക്കാക്കര സന്ദർശനം നടക്കുമോ എന്ന ആശങ്കയിൽ ആണ് പാർട്ടിയും നേതാക്കളും.
മുഖ്യമന്ത്രിക്കുള്ള മറുപടി തൃക്കാക്കരയിലെ പൊതുപരിപാടികളിൽ പറയുമെന്ന് പി സി ജോർജ് വ്യക്തമാക്കിയിരുന്നു അതിനാൽ മനപ്പൂർവ്വം പി സി ജോർജിനെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ നിന്നും അകറ്റി നിർത്താനുള്ള പിണറായിയുടെ തന്ത്രം ആണിതെന്നാണ് പി സി ജോർജ് വിഭാഗം പറയുന്നത്.


