പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743
പാലാ: ളാലം തോട്ടിൽ നഗരസഭാ പ്രദേശത്ത് കൊണ്ടാട്ടുകടവ് ചെക്ക് ഡാമിൻ്റെ ഷട്ടറുകൾ ഉയർത്തി അടിഞ്ഞുകൂടിയ എക്കലും ചെളിയും മാലിന്യങ്ങളും നീക്കം ചെയ്തു. ഇതോടെ നീരൊഴുക്ക് ഈ ഭാഗത്ത് സുഗമമായി. വേനൽമഴ കനക്കുകയും തുടർച്ചയാവുകയും ചെയ്തതോടെ ഷട്ടറുകൾ നീക്കാൻ വൈകിയിരുന്നു.
ജലനിരപ്പ് താഴ്ന്നതിനെ തുടർന്നാണ് ഷട്ടറുകൾ നീക്കം ചെയ്യുവാൻ കഴിഞ്ഞത്.നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കരയും വാർഡ് കൗൺസിലർ തോമസ് പീറ്ററും നേരിട്ട് ഇടപെട്ടാണ് ഷട്ടറുകൾ ഉയർത്തിയത്.
ഷട്ടറുകൾ ഉയർത്തി വെള്ളമൊഴുക്ക് സുഗമമാക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടിരുന്നു.

