ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ഇടമറുക് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന് കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന ഐസലേഷൻ വാർഡിന്റെ നിർമാണ ഉദ്ഘാടനം മാണി സി കാപ്പൻ എംഎൽഎ നിർവഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന ഗോപാലൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുര്യൻ നെല്ലിവേലിൽ സ്വാഗതം ആശംസിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പർ ഷോൺ ജോർജ്, മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് സി വടക്കേൽ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അജിത് കുമാർ ബി , കമ്മിറ്റി ചെയർപേഴ്സൺ ശ്രീകല ആർ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ മറിയാമ്മ ഫെർണാണ്ടസ് , ജെന്റോ ജോസ്, ബിന്ദു സെബാസ്റ്റ്യൻ, കെകെ കുഞ്ഞുമോൻ, മേലുകാവ് മേലുകാവ് ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനുരാഗ് കെ ആർ, വാർഡ് മെമ്പർ അഖില അരുൺദേവ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഇടമറുക് സാമൂഹിക ആരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. സരള എ സി നന്ദി പ്രകാശിപ്പിച്ചു.
.png)


