Hot Posts

6/recent/ticker-posts

പാലാ നഗരസഭയുടെ ആഭിമുഖ്യത്തിൽ വായനാദിനാചരണം


പാലാ: പാലാ നഗരസഭയുടെ ആഭിമുഖ്യത്തിൽ മാത്യു എം കുഴിവേലി സ്മാരക മുനിസിപ്പൽ ലൈബ്രറിയിൽ വായനാദിനാചരണം സംഘടിപ്പിച്ചു. നഗരസഭാ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറെക്കര ദിനാചരണം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. 





വായനാദിന പ്രതിജ്ഞയും ചെയർമാൻ ചൊല്ലിക്കൊടുത്തു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ തോമസ് പീറ്റർ സന്ദേശം നല്കി. വൈസ് ചെയർപേഴ്സൺ സിജി പ്രസാദ് സമ്മാനദാനം നിർവഹിച്ചു. 

പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 8590 1 76743



എട്ടിനും ഇരുപത്തിയൊന്നിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്കായി ലൈബ്രറിയിൽ രൂപീകരിച്ച റീഡേഴ്സ് കൾച്ചറൽ ക്ലബ്ബിന്റെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ നിർവഹിച്ചു. നഗരസഭ അംഗങ്ങളായ ലീന സണ്ണി, സാവിയോ കാവുകാട്ട്, വി.സി പ്രിൻസ്, ലൈബേറിയൻ പി സിസിലി എന്നിവർ സംസാരിച്ചു.



Reactions