കാവുംകണ്ടം: കാവുംകണ്ടം സെന്റ് മരിയ ഗോരെത്തി സൺഡേ സ്കൂൾ വാർഷികവും അവാർഡ് വിതരണവും ജൂലൈ 3 ഞായറാഴ്ച രാവിലെ 10:30 ന് കാവുംകണ്ടം സെന്റ് മരിയ ഗോരെത്തി പാരിഷ് ഹാളിൽ നടക്കും. വികാരി ഫാ. സ്കറിയ വേകത്താനം അധ്യക്ഷത വഹിക്കുന്ന സമ്മേളനം ഫാ. ജിസ്‌റ്റോ തയ്യിൽ ഉദ്ഘാടനം ചെയ്യും.
ഹെഡ്മാസ്റ്റർ സണ്ണി വാഴയിൽ മുഖ്യപ്രഭാഷണം നടത്തും. ആര്യ പീടികയ്ക്കൽ വാർഷിക റിപ്പോർട്ട് അവതരിപ്പിക്കും. പഠനത്തിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് വിതരണം ചെയ്യും. ഇടവകയിലെ പ്ലസ് ടു പരീക്ഷയിൽ സയൻസ് വിഭാഗത്തിൽ ഫുൾ എ പ്ലസ് കരസ്ഥമാക്കിയ അനീഷ ജോസഫ്, എസ് എസ് എൽ സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ ടോബിൻ സണ്ണി വട്ടയ്ക്കാട്ട്, അമൃത ജയൻ ഇരുവേലിക്കുന്നേൽ തുടങ്ങിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിക്കും.
കാവുംകണ്ടം സൺഡേ സ്കൂളിൽ 20 വർഷത്തെ സേവനം പൂർത്തിയാക്കിയ ഹെഡ്മാസ്റ്റർ സണ്ണി വാഴയിലിന് ചടങ്ങിൽ ആദരവ് അർപ്പിക്കും. സ്കൂൾ ലീഡർമാരായ സെബിൻ സണ്ണി തച്ചാർകുന്നേൽ, ആൻമരിയ തേനംമാക്കൽ തുടങ്ങിയവർ ആശംസകളർപ്പിച്ചു പ്രസംഗിക്കും.
തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും നടക്കും. ജോസ് തയ്യിൽ, ജോജോ പടിഞ്ഞാറയിൽ, ഡെന്നി കൂനാനിക്കൽ, ജോയൽ ആമിക്കാട്ട്, സിസ്റ്റർ ക്രിസ്റ്റീൻ പാറേമാക്കൽ, റിസി ജോൺ ഞള്ളായിൽ, ബിൻസി ഞള്ളായിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.






