കോട്ടയം കടുത്തുരുത്തിയില്‍ നാലുവയസുകാരിയെ തെരുവ് നായ ആക്രമിച്ചു. ബധിരയും മൂകയുമായ അമ്മയുടെ കൈയ്യില്‍ നിന്നും തെരുവ് നായ കുട്ടിയെ കടിച്ചെടുത്തു. കുട്ടിയെ വലിച്ചുകൊണ്ട് പോയ തെരുവ് നായയെ ഏറെ നേരത്തെ മല്‍പ്പിടുത്തത്തിനൊടുവില്‍ അമ്മ വീണ്ടെടുക്കുകയായിരുന്നു.
ഇരവിമംഗലം കിരിമുകളേൽ ജോമോൻ-എൽസ ദമ്പതികളുടെ മകൾ എയ്ഞ്ചലിനെയാണ് തെരുവുനായ കടിച്ചു വലിച്ചത്. നായയിൽ നിന്നും സാഹസികമായാണ് അമ്മ കുട്ടിയെ വീണ്ടെടുത്തത്. ബുധനാഴ്ച ഉച്ചയോടെയായിരുന്നു നായയുടെ പരാക്രമണം.
എൽസ കുട്ടിയുമായി നടന്നു പോകുകയായിരുന്നു. ഇതിനിടെയാണ് തെരുവുനായ ചാടി വീണ് കടിച്ചത്. കുട്ടിയെ കടിച്ച് വലിച്ച് നായ കൊണ്ടു പോകാൻ ശ്രമിക്കുന്നതിനിടെ അമ്മ കുട്ടിയെ പിടികൂടി. തുടർന്നു നായയുടെ അമ്മയും കുട്ടിയ്ക്ക് വേണ്ടി പിടിവലിയായി. ഇതിനിടെയാണ് കുട്ടിയ്ക്ക് പരിക്കേറ്റത്.






