Hot Posts

6/recent/ticker-posts

മലയോര മേഖലകളുടെ വികസന സ്വപ്നം യാഥാർത്ഥ്യമാക്കും: മാണി സി കാപ്പൻ

പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743


മൂന്നിലവ്: പാലായുടെ മലയോര മേഖലകളിൽ വികസന സ്വപ്നം  യാഥാർത്ഥ്യമാക്കുമെന്ന് മാണി സി കാപ്പൻ എംഎൽഎ പറഞ്ഞു.  കാഞ്ഞിരംകവല - മേച്ചാൽ - നരിമറ്റം റോഡിൻ്റെ നവീകരണം പൂർത്തിയാകുന്നതോടെ മലയോര മേഖലയുടെ മുഖഛായ മാറുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന കാഞ്ഞിരംകവല - മേച്ചാൽ - നരിമറ്റം റോഡിൻ്റെ നിർമ്മാണപുരോഗതി വിലയിരുത്താൻ എത്തിയതായിരുന്നു എംഎൽഎ.



മാണി സി കാപ്പൻ മുൻകൈയ്യെടുത്ത് തുക അനുവദിപ്പിച്ച റോഡാണിത്. നിർമ്മാണ പ്രവർത്തനങ്ങളിൽ സംതൃപ്തി രേഖപ്പെടുത്തിയ എംഎൽഎ തൊഴിലാളികൾക്ക് ലഡു വിതരണം ചെയ്തു. 

മൂന്നിലവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജോഷി ജോഷ്വാ, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിന്ദു സെബാസ്റ്റ്യൻ, പാലാ മുനിസിപ്പൽ കൗൺസിലർ ജിമ്മി ജോസഫ്, വാർഡ് മെമ്പർ പി എൽ ജോസഫ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സ്റ്റാൻലി മാണി, വി എസ് ജോർജ്, ബെല്ലി ജോൺസൺ തുടങ്ങിയവർ എംഎൽഎയ്ക്കൊപ്പം ഉണ്ടായിരുന്നു.
Reactions