സി പി എം അക്രമത്തിനെതിരെ സമരം ശക്തമാക്കുമെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. കേരളത്തിൽ നടക്കുന്നത് പോലീസ് ഭരണം ആണെന്നും അക്രമികൾക്ക് സംരക്ഷണവും പ്രതിഷേധിക്കുന്നവർക്ക് തല്ലും നൽകുന്ന ഈ ദുർഭരണം അധികകാലമുണ്ടാകില്ലയെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു.
അക്രമകാരികളായ സി പി എം കാർക്കൊപ്പം സമരക്കാരെ പോലീസ് തല്ലിചതയ്ക്കുകയാണ് സമരങ്ങളെ ധീരമായി നേരിട്ട പാരമ്പര്യം കോൺഗ്രസിനുണ്ട്. അതു കൊണ്ട് ഭയപ്പെടുത്തി സമരത്തെ അടിച്ചമർത്താമെന്ന് ആരും കരുതണ്ടയെന്നും സി പി എം അക്രമത്തിനെതിരെ സമരം ശക്തമായി തുടരുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
സി പി എം, പോലീസ് അതിക്രമങ്ങൾക്കെതിരെ യു ഡി എഫ് കോട്ടയത്ത് സംഘടിപ്പിച്ച പ്രതിഷേധ സത്യാഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉമ്മൻ ചാണ്ടി. യു ഡി എഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അധ്യക്ഷത വഹിച്ചു. മുൻമന്ത്രിമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ.






