തീക്കോയി :-രാഹുൽഗാന്ധി എംപിയുടെ വയനാട്ടിലെ ഓഫീസ് തല്ലിത്തകർത്തതിൽ പ്രതിഷേധിച്ച് തീക്കോയി മണ്ഡലം യുഡിഎഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തീക്കോയി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. തുടർന്ന് ടൗണിൽ നടന്ന പ്രതിഷേധ യോഗം കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് അഡ്വക്കേറ്റ് മുഹമ്മദ് ഇല്യാസ് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡൻറ് എം ഐ ബേബി,ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ സി ജെയിംസ്,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഓമന ഗോപാലൻ തുടങ്ങിയവർ പ്രസംഗിച്ചു.
ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സിറിൾ റോയി താഴത്തുപറമ്പിൽ , മോഹനൻ കുട്ടപ്പൻ,ജയ്റാണി തോമസുകുട്ടി,മാളു ബി മുരുകൻ, മാജി തോമസ്, കവിത രാജു ബാങ്ക് ബോർഡ് മെമ്പർമാരായ ബേബി പുതനപ്ര,ജോയി പൊട്ടനാനിയിൽ, യുഡിഎഫ് ചെയർമാൻ ഹരി മണ്ണുമഠം, കൺവീനർ പയസ് കവളംമാക്കൽ, എജെ ജോർജ് അറമത്ത്,സജി കുര്യാക്കോസ്,വി എൽ ജോസഫ്,എം എ ജോസഫ്,ജോർജ്ജ് ഇടയാടിയിൽ, ജെസ്സി തട്ടാംപറമ്പിൽ,അപ്പച്ചൻ അങ്ങാടിയിൽ,ബോബി കണിയാoകുന്നേൽ,ബേബി അധികാരത്ത്,ബിജു ആലാനി,മുരളി ഇഞ്ചക്കാട്ട്,ജോഷി അത്യാലിയിൽ,ജോസ് പുറപ്പന്താനം എന്നിവർ പങ്കെടുത്തു.



