കാവുംകണ്ടം: സെന്റ് മരിയാ ഗോരെത്തി ഇടവകയിലെ തിരുബാലസഖ്യം യൂണിറ്റ് പ്രവർത്തനോദ്ഘാടനം ജൂൺ 26 ഞായറാഴ്ച 12 മണിക്ക് കാവുംകണ്ടം പാരിഷ് ഹാളിൽ നടത്തും. തിരുബാലസഖ്യം വൈസ് ഡയറക്ടർ സിസ്റ്റർ ക്രിസ്റ്റിൻ പാറേമാക്കൽ അധ്യക്ഷത വഹിക്കും. സമ്മേളനത്തിൽ ഹെഡ്മാസ്റ്റർ സണ്ണി വാഴയിൽ തിരുബാലസഖ്യം യൂണിറ്റ് പ്രവർത്തനം ഉദ്ഘാടനം ചെയ്യും.
ഡയറക്ടർ ഫാ. സ്കറിയ വേകത്താനം മുഖ്യപ്രഭാഷണം നടത്തും. തിരുബാലസഖ്യം അംഗങ്ങളുടെ അംഗത്വ സ്വീകരണവും അംഗത്വനവീകരണവും നടത്തും. തുടർന്ന് കലാപരിപാടികളും നടക്കും.
ഷൈനി സണ്ണി വട്ടയ്ക്കാട്ട്, സിമി കട്ടക്കയം, ആൽഫി മുല്ലപ്പള്ളിൽ, ആര്യ പീടിക്കൽ, ജോയൽ ആമിക്കാട്ട് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.
.jpg)


