Hot Posts

6/recent/ticker-posts

ഓപ്പറേഷന്‍ ട്രൂഹൗസ്; കോട്ടയം ജില്ലയില്‍ വ്യാപക ക്രമക്കേടുകള്‍!


കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കെട്ടിടനിര്‍മാണത്തിലെ ക്രമക്കേടും അഴിമതികളും കണ്ടെത്താന്‍ വിജിലന്‍സ് നടത്തിയ ‘ഓപ്പറേഷന്‍ ട്രൂഹൗസ്’ പരിശോധനയില്‍ ജില്ലയില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി. 



ഈരാറ്റുപേട്ട, ഏറ്റുമാനൂര്‍, കോട്ടയം, ചങ്ങനാശേരി നഗരസഭകളിലും പള്ളിക്കത്തോട്, കുറവിലങ്ങാട് പഞ്ചായത്തുകളിലുമാണ് വിജിലന്‍സ് സംഘം പരിശോധിച്ചത്.



ഇടുക്കി, ആലപ്പുഴ ജില്ലകളിലെ തദ്ദേശസ്ഥാപനങ്ങളിലും ഇതോടൊപ്പം പരിശോധന നടത്തി. 43 കെട്ടിട നിര്‍മാണങ്ങളില്‍ ക്രമക്കേട് കണ്ടെത്തി. കിഴക്കന്‍മേഖല പൊലീസ് സൂപ്രണ്ട് വി ജി വിനോദ്കുമാറിന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ചയാണ് മൂന്നു ജില്ലകളില്‍ സംഘം മിന്നല്‍പരിശോധന നടത്തിയത്. 


നിയമപരമല്ലാത്ത, അനധികൃത നിര്‍മാണവുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ കണ്ടെത്തി ഫയലുകള്‍ പിടിച്ചെടുത്തു. വരുംദിവസങ്ങളിലും പരിശോധന തുടരും.

Reactions