റോട്ടറി ക്ലബ് ഓഫ് പാലായുടെ ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു. റോട്ടറി ക്ലബ് ഓഫ് പാലായുടെ 2022 -23 വർഷത്തെ ഭാരവാഹികളായി പി വി ജോർജ് വലിയവീട്ടിൽ (പ്രസിഡന്റ്) ജയമോഹൻ നെല്ലാനിക്കൽ (സെക്രട്ടറി) ജിമ്മി ചെറിയാൻ (ട്രഷറർ) മറ്റു ഓഫീസ് ബെറേഴ്‌സ് എന്നിവർ പാലാ റോട്ടറി ക്ലബ് ഹാളിൽ വച്ച് നടന്ന ചടങ്ങിൽ സ്ഥാനം ഏറ്റെടുത്തു. മുൻ പ്രസിഡണ്ട് റെജി ജേക്കബ് പുതിയ പ്രസിഡന്റായി പി വി ജോർജിനെ അവരോധിച്ചു.
മുഖ്യാഥിതി ജസ്റ്റിസ് സോഫി തോമസ് മുഖ്യ പ്രഭാഷണം നടത്തി. സ്കൂൾ കുട്ടികളുടെ ശാരീരികവും മാനസികവും ആയ ഉന്നമനത്തിനു വേണ്ടി നടപ്പിലാക്കുന്ന അമൃതം പദ്ധതിയുടെ ഉത്‌ഘാടനവും നിർവഹിച്ചു. മുൻ ഡിസ്ട്രിക്ട് ഗവർണ്ണർ ഡോക്ടർ തോമസ് വാവാനിക്കുന്നേൽ അമൃതം പ്രോജെക്ടിൻ്റെ ആവശ്യകതയെ കുറിച്ച് വിശദീകരിച്ചു.
പ്രസിഡൻറ് പി വി ജോർജ് ഈ വർഷത്തെ റോട്ടറി ക്ലബ് ഓഫ് പാലായുടെ തീം ലോഗോ പ്രകാശനം ചെയ്തു. ഈ വർഷത്തെ തീം 'ലാളിത്യമുള്ള , വിനയമുള്ള , ചേർച്ചയുള്ള, ലക്ഷണമൊത്ത' എന്നതാണ്. തീം ലോഗോ ഡിസൈൻ മത്സരത്തിൽ റോസ മറിയം ജോൺ ഒന്നാം സമ്മാനവും റിയ ഐവാൻ, ആഷ്‌ലി സക്കറിയാസ്, റോൺ കോക്കാട്ട് എന്നിവർ പ്രോത്സാഹന സമ്മാനങ്ങളും നേടി. മൂഴയിൽ ജ്വല്ലറി സമ്മാനങ്ങൾ സ്പോൺസർ ചെയ്തു. ജസ്റ്റിസ് സോഫി തോമസ് സമ്മാനദാനം നിർവഹിച്ചു.







