ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയിൽ ബാർ ഹോട്ടൽ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. ഫിഞ്ച് ഹോട്ടൽ സെക്യൂരിറ്റിയായി ജോലി ചെയ്തിരുന്ന പത്തനംതിട്ട വള്ളിക്കോട് സ്വദേശി ഷാജി മാത്യു ആണ് മരിച്ചത്.
ഹോട്ടലിന് എതിർവശത്തുള്ള സ്വകാര്യ ലോഡ്ജിലെ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. വിഷകുപ്പിയും കണ്ടെത്തിയിട്ടുണ്ട്. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. ഈരാറ്റുപേട്ട പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.







