Hot Posts

6/recent/ticker-posts

ചേർപ്പുങ്കൽ ബിവിഎം കോളേജിൽ ഫോട്ടോ​ഗ്രഫി വർക്ക്‌ഷോപ്പ്


ചേർപ്പുങ്കൽ ബിവിഎം ഹോളി ക്രോസ്സ് കോളേജിൽ ലോക ഫോട്ടോഗ്രഫി ദിനത്തോട് അനുബന്ധിച്ച് ഏകദിന ഫോട്ടോ​ഗ്രഫി വർക്ക്‌ ഷോപ്പ് സംഘടിപ്പിച്ചു. ബിവിഎം ഹോളി ക്രോസ്സ് കോളേജിലെ ഫിലിം ആൻഡ് മീഡിയ സ്റ്റഡീസ് ഡിപ്പാർട്മെന്റും ഫുജി ഫിലിം കമ്പനിയും സംയുക്തമായാണ് ഏകദിന വർക്ക്‌ ഷോപ്പ് സംഘടിപ്പിച്ചത്. 



വിവിധയിനം ക്യാമറകൾ, ലെൻസുകൾ, ഫോട്ടോഗ്രഫിയുടെ വിവിധങ്ങളായ സാങ്കേതിക വശങ്ങൾ എന്നിവയെ കുറിച്ച് ഫുജി ഫിലിം കമ്പനിയുടെ  പ്രതിനിധികളായ ഡിപിൻകുമാറും രബീഷും ക്ലാസുകളെടുത്തു. 





കോളേജ് ഫോട്ടോഗ്രഫി ക്ലബ്ബിന്റെയും ഫിലിം ആൻഡ് മീഡിയ സ്റ്റഡിസ് ഡിപ്പാർട്മെന്റിലെ അധ്യാപകരായ മെൽബിൻ സുരേഷിന്റെയും  മിഞ്ചു ആന്റണിയുടെയും നേതൃത്വത്തിൽ കോളേജ് തീയേറ്ററിൽ സംഘടിപ്പിച്ച പരിപാടിയിൽ കോളേജിലെ വിവിധ ഡിപ്പാർട്മെന്റുകളിലെ വിദ്യാർഥികൾ പങ്കെടുത്തു.


Reactions